കള്ളനും ഭഗവതിയും കരോള്‍ വീഡിയോ ഗാനം

വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, അനുശ്രീ, ബംഗാളി താരം മോക്ഷ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന കള്ളനും ഭഗവതിയും എന്ന ചിത്രത്തിലെ കരോള്‍ ഗാനം, പ്രശസ്ത ചലച്ചിത്ര താരം ടോവിനോ തോമസ് തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

സലിം കുമാര്‍, ജോണി ആന്റണി, പ്രേംകുമാര്‍, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, ജയശങ്കര്‍, നോബി, ജയപ്രകാശ് കുളൂര്‍, ജയന്‍ ചേര്‍ത്തല, ജയകുമാര്‍, മാല പാര്‍വതി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷന്‍ െ്രെപവറ്റ് ലിമിറ്റഡ് നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സംഭാഷണം കെ.വി. അനില്‍ എഴുതുന്നു. പത്താം വളവിലൂടെ സ്വതന്ത്ര ക്യാമറാമാനായി മാറിയ രതീഷ് റാം ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

സംഗീതം രഞ്ജിന്‍ രാജ്, എഡിറ്റര്‍ ജോണ്‍കുട്ടി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ രാജശേഖരന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജേഷ് തിലകം, കലാസംവിധാനം രാജീവ് കോവിലകം, കോസ്റ്റ്യൂം ഡിസൈനര്‍ ധന്യാ ബാലകൃഷ്ണന്‍, മേക്കപ്പ്‌രഞ്ജിത്ത് അമ്പാടി, സ്റ്റില്‍സ് അജി മസ്‌ക്കറ്റ്, സൗണ്ട് ഡിസൈന്‍സച്ചിന്‍ സുധാകര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുഭാഷ് ഇളമ്പല്‍, അസോസിയേറ്റ് ഡയറക്ടര്‍ ടിവിന്‍ കെ വര്‍ഗീസ്, അലക്‌സ് ആയൂര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ഷിബു പന്തലക്കോട്


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply