ഓസ്‌കർ പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയിൽ  നിന്ന് ‘2018’ പുറത്തായി

ഓസ്‌കർ പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയിൽ നിന്ന് മലയാള ചിത്രം ‘2018’ പുറത്തായി. വിദേശഭാഷ വിഭാഗത്തിലെ നാമനിർദേശത്തിനാണ് ചിത്രം മത്സരിച്ചത്. അക്കാദമി ഓഫ് മോഷൻ പിക്‌ചേഴ്‌സ് സയൻസ് പ്രഖ്യാപിച്ച ചുരുക്കപ്പട്ടികയിൽ 88 സിനിമകളിൽ നിന്ന് 15 സിനിമകളാണ് പുതിയ പട്ടികയിൽ ഇടം നേടിയത്.’2018′ എന്ന ചിത്രത്തിന്റെ സംവിധായകൻ ജൂഡ് ആന്റണി ജോസഫാണ് ഇക്കാര്യം ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. 

എല്ലാവരെയും നിരാശപ്പെടുത്തിയതിന് ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു. ഈ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള അവസരം ലഭിച്ചത് ജീവിതകാലം മുഴുവൻ കാത്തുസൂക്ഷിക്കുമെന്നും ജൂഡ് ആന്റണി പറഞ്ഞു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply