ഒരു വയസ്സുള്ള കുട്ടി കേന്ദ്ര കഥാപാത്രമാകുന്ന അന്ത്യ കുമ്പസാരം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കണ്ണീരും പുഞ്ചിരിയുമായി നിൽക്കുന്ന നിഷ്‌കളങ്കമായ കുട്ടിയുടെ ഓമനത്തമുള്ള മുഖം. ഇതിനോടകം തന്നെ ഈ സിനിമയുടെ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ ജന ശ്രദ്ധ ആകർഷിച്ചു വരികയാണ്. ചിത്രത്തിന്റെ രചനയും സംവിധാനവും രാകേഷ് രവി നിർവഹിക്കുന്നു. സബൂർ റഹ്‌മാൻ ഫിലിംസിന്റെ ബാനറിൽ സബൂർ റഹ്‌മാൻ ചിത്രം നിർമ്മിക്കുന്നു.
ത്രില്ലർ പശ്ചാത്തലത്തിൽ സാമൂഹ്യപ്രസക്തിയുള്ള കഥയാണ് ചിത്രം പറയുന്നത്. ഒരു വയസ്സുള്ള ഇതൾ ശ്രീ എന്ന കുട്ടിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൂടാതെ ഷോൺ സേവിയർ. വൈഷ്ണവി കല്യാണി. സമർത്ഥ് അംബുജാക്ഷൻ. രാകേഷ് കല്ലറ. മാഹിൻ ബക്കർ. റോഷ്‌ന രാജൻ ജോയൽ വറുഗീസ് എന്നിവരും അഭിനയിക്കുന്നു.
ഡി ഓ പി പ്രേം പൊന്നൻ. സംഗീതം ആനന്ദ് നമ്പ്യാർ, നിതിൻ കെ ശിവ. ലിറിക്‌സ് ദിൻ നാഥ് പുത്തഞ്ചേരി, ഹ്യൂമൻ സിദ്ദീഖ്. എഡിറ്റർ കപിൽ ഗോപാലകൃഷ്ണൻ. ആർട്ട് ശശിധരൻ മൈക്കിൾ . കോസ്റ്റ്യൂംസ് നീന, ബിൻസി. മേക്കപ്പ് സുജനദാസ്. പ്രൊഡക്ഷൻ കൺട്രോളർ അജേഷ് ഉണ്ണി. പ്രൊഡക്ഷൻ ഡിസൈനർ രാകേഷ് സാർജൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ അഭിജിത്ത് ഹ്യൂമൻ,അമൽ ഓസ്‌കാർ.ഗ്രാഫിക് ഡിസൈനർ ശ്രീലാൽ. സ്റ്റിൽസ് ജിജോ അങ്കമാലി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

