ഇന്ദ്രജിത്ത് സുകുമാരൻ നായകനായി വരാനിരിക്കുന്ന ചിത്രമാണ് ധീരം. ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ് ധീരം. ചിത്രത്തിന്റെ റീലീസ് ഡിസംബര്‍ അഞ്ചിനാണ്. എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
പൊലീസ് വേഷത്തിലാണ് ചിത്രത്തില്‍ ഇന്ദ്രജിത്ത് എത്തുന്നത്. മുൻപും പോലീസ് വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും, ഇത്തവണ ഒരു ഹൈ വോൾട്ടേജ് കഥാപാത്രമായാണ് അദ്ദേഹം എത്തുന്നത്. ക്രൈം ഇൻവെസ്റ്റിഗേഷൻ ഗണത്തില്‍ പെടുന്ന ചിത്രമാണ് ഇത്.
റെമോ എന്റർടൈൻമെന്‍റ്സിന്‍റെ ബാനറിൽ റെമോഷ് എം.എസ്, മലബാർ ടാക്കീസിൻ്റെ ബാനറിൽ ഹാരിസ് അമ്പഴത്തിങ്കൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം നവാഗതനായ ജിതിൻ ടി സുരേഷ് ആണ് സംവിധാനം ചെയ്യുന്നത്. ദീപു എസ് നായർ, സന്ദീപ് സദാനന്ദൻ എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ചിത്രത്തിൽ അജു വർഗീസ്, നിഷാന്ത് സാഗർ, രണ്‍ജി പണിക്കർ, റെബ മോണിക്ക ജോൺ, സാഗർ സൂര്യ (പണി ഫെയിം), അവന്തിക മോഹൻ, ആഷിക അശോകൻ, സജൽ സുദർശൻ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. നിരവധി ഹ്രസ്വചിത്രങ്ങളിലൂടെ പ്രശസ്തനായ ജിതിൻ ടി സുരേഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ഡി.ഒ.പി സൗഗന്ദ് എസ്.യു ആണ്. ക്യാപ്റ്റൻ മില്ലർ, സാനി കായിദം, റോക്കി എന്നി ചിത്രങ്ങളുടെ എഡിറ്റർ നാഗൂരൻ രാമചന്ദ്രൻ ആദ്യമായി എഡിറ്റ് ചെയ്യുന്ന മലയാളം ചിത്രമാണിത്. അഞ്ചക്കള്ളകൊക്കാൻ, പല്ലൊട്ടി 90സ് കിഡ്സ് എന്നിവക്ക് ശേഷം മണികണ്ഠൻ അയ്യപ്പ സംഗീതം ഒരുക്കുന്ന ചിത്രം കൂടിയാണിത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

