ആരോപണങ്ങളിൽ മുങ്ങിത്താഴുന്ന യുവനടൻ ശ്രീനാഥ് ഭാസിയുടെ അമ്മ അംഗത്വത്തിനായുള്ള അപേക്ഷയെക്കുറിച്ച് നടൻ ബാബുരാജ് പറഞ്ഞതിങ്ങനെയാണ്. ശ്രീനാഥ് താരസംഘടനയായ അമ്മയിലെ പ്രാഥമികാംഗത്വത്തിനായി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. അവസാന തീരുമാനം എക്സിക്യുട്ടീവ് കമ്മിറ്റിയുടേതായിരിക്കും. അമ്മയിലെ അംഗത്വത്തിന് വേണ്ടി അപേക്ഷിച്ച് വർഷങ്ങൾക്ക് ശേഷമാണ് എനിക്കു ലഭിച്ചത്. അതുകൊണ്ടു അതിന്റെ വില നന്നായി അറിയാം.
തെറ്റുപറ്റുമ്പോൾ ചൂണ്ടിക്കാട്ടാനും പ്രതിസന്ധി വരുമ്പോൾ പിന്തുണയ്ക്കാനും ഒരു സംഘടനയുടെ പിൻബലം എല്ലാവർക്കും നല്ലതാണ്. എല്ലാവർക്കും ഏതെങ്കിലുമൊരു സംഘടനയിൽ അംഗത്വം വേണ്ടി വരുന്ന സാഹചര്യമാണു നിലവിലുള്ളത്. ഒരു പ്രശ്നം വരുമ്പോൾ നിർമാതാക്കളുടെ അസോസിയേഷൻ, സംഘടനകളുമായി മാത്രമേ ചർച്ച ചെയ്യൂ. പത്തുവർഷത്തിലേറെയായി സിനിമയിലുള്ള ശ്രീനാഥ് ഭാസി ഇപ്പോൾ സംഘടനയിൽ അംഗത്വമെടുക്കാൻ മുന്നോട്ട് വന്നതിന്റെ അർഥം അദ്ദേഹത്തിന് മാറ്റമുണ്ടായി എന്നായിരിക്കണം.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

