പ്രശസ്ത ചലച്ചിത്ര താരം ഹണി റോസ് പ്രധാന കഥാപാത്രമാക്കി സംവിധായകൻ എബ്രിഡ് ഷൈൻ അവതരിപ്പിക്കുന്ന ” റേച്ചൽ” എന്ന ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസായി. ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ഈ ചിത്രം ബാദുഷ പ്രൊഡക്ഷൻസ്, പെൻ ആന്റ് പേപ്പർ ക്രിയേഷൻസ് എന്നീ ബാനറിൽ ബാദുഷ എൻ എം,ഷിനോയ് മാത്യു,എബ്രിഡ് ഷൈൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. ഛായാഗ്രഹണം ചന്ദ്രു ശെൽവരാജ് നിർവ്വഹിക്കുന്നു. രാഹുൽ മണപ്പാട്ട്, എബ്രിഡ് ഷൈൻ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-മഞ്ജു ബാദുഷ,നീതു ഷിനോയ്, കഥ-രാഹുൽ മണപ്പാട്ട്,സംഗീതം,ബിജിഎം-അങ്കിത് മേനോൻ, എഡിറ്റർ- മനോജ്,ലൈൻ പ്രൊഡ്യൂസർ-പ്രിജിൻ ജി പി, പ്രൊജക്ട് കോ ഓർഡിനേറ്റർ-പ്രിയദർശിനി പി എം, പ്രൊഡക്ഷൻ ഡിസൈനർ-എം ബാവ, സൗണ്ട് ഡിസൈൻ-ശ്രീശങ്കർ, സൗണ്ട് മിക്സ്-രാജാകൃഷ്ണൻ എം ആർ, പരസ്യക്കല-ടെൻ പോയിന്റ്,ആർട്ട്(പ്രമോഷൻ സ്റ്റിൽസ്)-വിഷ്ണു ഷാജി, ഡിജിറ്റൽ മാർക്കറ്റിംഗ്-മാറ്റിനി ലൈവ്, പി ആർ ഒ-എ എസ് ദിനേശ്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

