എന്റെ നായികയായതിൽ ഉർവശിയെ ഒരുപാടു പേർ പരിഹസിച്ചിട്ടുണ്ട്; ജഗദീഷ്

മലയാളികളുടെ പ്രിയ ഹാസ്യതാരമാണ് ജഗദീഷ്. നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും നടൻ. നടൻ മാത്രമല്ല, പിന്നണി ഗായകനായും താരം തിളങ്ങിയിട്ടുണ്ട്. സിനിമയിൽ കൊമേഡിയനായി മാത്രം നിലനിൽക്കാൻ ആഗ്രഹിച്ച തന്നെ അതിനപ്പുറത്തേക്കു ചിന്തിക്കാൻ പ്രേരിപ്പിച്ചത് ഉർവശിയാണെന്ന് ഒരു അഭിമുഖത്തിൽ ജഗദീഷ് പറഞ്ഞു. അഭിനയത്തിൽ ഒരുപാട് പരിമിതികൾ ഉണ്ടെന്ന് കരുതിയിരുന്ന ആളാണ് ഞാൻ. അതെല്ലാം തിരുത്തിത്തന്ന ഒരാളാണ് ഉർവശി.

ഒരു കൊമേഡിയൻ മാത്രം ആണെന്ന എന്റെ ധാരണ തിരുത്തി ഒരു നല്ല നായകനാകാനും എനിക്ക് സാധിക്കുമെന്ന് മനസിലാക്കിത്തന്നത് അവരാണ്. അങ്ങനെയൊരു പിന്തുണ എനിക്ക് ലഭിച്ചിരുന്നില്ലെങ്കിൽ ഒരുപക്ഷേ ഇന്നും ഞാനൊരു ഹാസ്യനടൻ മാത്രമായി മലയാള സിനിമയിൽനിന്നേനെ.

അക്കാലത്ത് മലയാളത്തിലെ സൂപ്പർ താരങ്ങളുടെ നായികയായി തിളങ്ങി നിൽക്കുകയായിരുന്നു ഉർവശി. മോഹൻലാലിനും മമ്മൂട്ടിക്കും കമൽഹാസനുമൊപ്പം നായികയായി അഭിനയിക്കുന്ന ഉർവശി ജഗദീഷിന്റെ നായികയാകാൻ തീരുമാനിച്ചത് ഇൻഡസ്ട്രിയിൽ വലിയ ചർച്ചാവിഷയമായി. സൂപ്പർ താരങ്ങളുടെ നായികയായി അഭിനയിച്ച ഉർവശി എന്റെ നായികയായി എത്തുമ്പോൾ അവർ കരിയറിൽ താഴേക്ക് പോകുമെന്ന് പലരും പറഞ്ഞു.

എന്നാൽ അതിനൊന്നും ചെവികൊടുക്കാതെ ഉർവശി എന്റെ നായികയായി. തുടർന്നും ഒട്ടേറെ ചിത്രങ്ങളിൽ ഞങ്ങൾ ഒന്നിച്ച് അഭിനയിച്ചു. എന്റെ നായികയായി അഭിനയിച്ചതിന്റെ പേരിൽ ഉർവശിയെ ഒരുപാട് ആളുകൾ പരിഹസിച്ചിട്ടുണ്ട്. എനിക്ക് ഒരുപാട് കടപ്പാടുണ്ട് അവരോട് ജഗദീഷ് പറഞ്ഞു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply