ബോളിവുഡിന്റെ താരസുന്ദരി പ്രിയങ്ക ചോപ്ര ധരിച്ച ഒരു നെക്ലേസിന്റെ വിലയാണ് ഇപ്പോൾ ചർച്ച. ബള്‍ഗറിയുടെ 140-ാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി റോമില്‍ നടന്ന പരിപാടിയിലാണ് 2,800 മണിക്കൂർ കൊണ്ട് 698 വജ്രങ്ങളാല്‍ പൂര്‍ത്തിയാക്കിയ നക്ലേസ് താരം അണിഞ്ഞത്. ഇതിന്റെ വില കേട്ട് ആരാധകർ ഞെട്ടി! 357 കോടി.
പ്രിയങ്ക ചോപ്ര എപ്പോഴും ഫാഷന്‍ മേഖലയിലും സെന്‍സേഷനാണ്. മോഡലിംഗിലൂടെ തുടങ്ങി, മിസ് ഇന്ത്യ പട്ടം നേടി പിന്നീട് ബോളിവുഡിലും ഹോളിവുഡിലും തിളങ്ങുന്ന താരമാണ് പ്രിയങ്ക. ഇപ്പോഴിതാ താരത്തിന്റെ പുതിയ ലുക്കും കഴുത്തിലണിഞ്ഞ ആഭരണവുമാണ് സോഷ്യല്‍ മീഡിയയില്‍ ഇടം നേടുന്നത്. ബള്‍ഗറിയുടെ പുതിയ കളക്ഷനില്‍ ഉള്‍പ്പെട്ട സര്‍പെന്റി നെക്ലേസാണ് പ്രിയങ്ക അണിഞ്ഞിരുന്നത്.
ബള്‍ഗറിയുടെ 140 വര്‍ഷങ്ങള്‍ സൂചിപ്പിക്കുന്നതിനായി 140 കാരറ്റിന്റെ ഡയമണ്ട്ആണ് നെക്ലെസില്‍ ഉള്ളത്. ബ്രാന്‍ഡിന്റെ കളക്ഷനിലുള്ള ഏറ്റവും വിലമതിപ്പുള്ള നെക്ലേസ് ആണിത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

