യേശുദാസിന്റെ മകനെന്ന നിലയിൽ താൻ നേരിട്ട ചോദ്യങ്ങളെക്കുറിച്ചും അഭിപ്രായങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് വിജയ് യേശുദാസ്. എന്തെങ്കിലും വാർത്ത കണ്ടാൽ ചിലർ എന്തിനാണ് വെറുതെ അപ്പന്റെ പേര് ചീത്തയാക്കുന്നത് എന്ന് ചോദിക്കും. അതെന്റെ കൈയിൽ അല്ലെന്നാണ് ഞാൻ പറഞ്ഞത്. മകനാണെന്നത് ശരിയാണ്, അതേ പാതയിലാണ് പോകുന്നതും. പക്ഷെ ഇപ്പോഴും ഞാനെന്റേതാ വഴി കണ്ടെത്താനുള്ള ശ്രമത്തിലാണ്.
ശബ്ദത്തിലും ലുക്കിലും സാമ്യത ഉണ്ടാകും. പക്ഷെ ഞാൻ മറ്റൊരു വ്യക്തിയാണ്. നേരത്തെ അപ്പയ്ക്കും അമ്മയ്ക്കും ഞാൻ അഭിനയിക്കുന്നതിൽ താൽപര്യം ഇല്ലായിരുന്നു. പക്ഷെ പിന്നീട് ചാൻസ് വന്നപ്പോൾ ഇനിയിപ്പോൾ ഞാൻ ആരോടും ചോദിക്കോനൊന്നും നിൽക്കേണ്ട, എനിക്ക് 35-36 വയസായി. ഈ ചാൻസ് ഇനി വരില്ല. ഒന്ന് ശ്രമിക്കാമെന്ന് കരുതി.
വിജയ പരാജയം നമ്മുടെ കൈയിൽ അല്ല. അത് പോലെ അപ്പയുണ്ടാക്കിയ ലെഗസി അദ്ദേഹത്തിന്റേതാണ്. എനിക്കത് നശിപ്പിക്കാനോ ഇനിയും മുന്നോട്ട് കൊണ്ട് പോകാനോ പറ്റില്ല. ആ ഉത്തരവാദിത്തം 2010 ഓടെ ഞാൻ മാറ്റി വെച്ചു. എനിക്കത് ചുമക്കാൻ പറ്റില്ല. എന്റെ ഉത്തരവാദിത്തം തന്നെ എനിക്ക് കൊണ്ട് പോകാൻ ബുദ്ധിമുട്ടാണ്. മൂന്നാമതൊരാൾ എന്ത് ചിന്തിക്കുന്നു എന്നതിൽ ആശങ്കപ്പെടാതിരിക്കാനും താൻ പഠിച്ചെന്ന് വിജയ് യേശുദാസ് വ്യക്തമാക്കി.
നമ്മുടെ മാതാപിതാക്കളോട് പോലും അങ്ങനെയാണ്. അവരെ തൃപ്തിപ്പെടുത്താൻ പറ്റാത്ത സമയം ഉണ്ടാകും. അവരുടെ ആഗ്രഹങ്ങൾ നിറവേറ്റാൻ ചിലപ്പോൾ പറ്റിയില്ലെന്ന് വരും. നമുക്ക് നന്നായി ചെയ്യാൻ പറ്റുന്ന കാര്യങ്ങളിൽ ഫോക്കസ് ചെയ്യുന്നതാണ് നല്ലതെന്നും വിജയ് യേശുദാസ് വ്യക്തമാക്കി. ഗായകെന്നതിന് പുറമെ അഭിനയ രംഗത്തും വിജയ് യേശുദാസ് സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അവൻ, മാരി, പടെയ്വീരൻ, സാൽമൺ ത്രീ ഡി, കോളാമ്പി തുടങ്ങിയവയാണ് വിജയ് യേശുദാസ് അഭിനയിച്ച സിനിമകൾ.
വിജയ് യേശുദാസിന്റെ വ്യക്തിജീവിതം പലപ്പോഴും ചർച്ചയായിട്ടുണ്ട്. ദർശനയെന്നാണ് വിജയ് യേശുദാസിന്റെ മുൻ ഭാര്യയുടെ പേര്. 2007 ൽ വിവാഹിതരായ ഇരുവരും വർഷങ്ങളോളം ഒരുമിച്ച് ജീവിച്ച ശേഷം വേർപിരിഞ്ഞു. അമെയ, അവ്യൻ എന്നിവരാണ് ഇവരുടെ മക്കൾ.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

