ഉർവ്വശി,ബാലു വര്‍ഗീസ്,ഗുരു സോമസുന്ദരം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സുഭാഷ് ലളിത സുബ്രഹ്‍മണ്യന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന “ചാള്‍സ് എന്‍റര്‍പ്രൈസസ് “മെയ് പത്തൊമ്പതിന് പ്രദർശനത്തിനെത്തുന്നു.ചാൾസ് എന്റർപ്രൈസസിന്റെ അന്താരാഷ്ട്ര വിതരണാവകാശം റിലയൻസ് സ്വന്തമാക്കി. കേരളം, ഗൾഫ് രാജ്യങ്ങൾ ഒഴികെയുള്ളയിടങ്ങളിലാണ് റിലയൻസ് എന്റർടൈൻമെന്റ് സിനിമ റിലീസ് ചെയ്യുന്നത്. ഗൾഫ് വിതരണാവകാശം എപി ഇന്റർനാഷണൽ നേരത്തെ സ്വന്തമാക്കിയിരുന്നു.
മറ്റുരാജ്യങ്ങളിലെ സെൻസർ സംബന്ധിച്ച കാര്യങ്ങൾ നടക്കുന്നതിനാലാണ് റിലീസ് തീയ്യതി മെയ് പത്തൊമ്പതിലേക്ക് മാറ്റിയത്. റിലയൻസ് എന്റർടൈൻമെന്റ്സിന് അറുപതിൽപരം രാജ്യങ്ങളിൽ തിയേറ്റർ സൗകര്യങ്ങളുണ്ട്.പാ രഞ്ജിത്ത് സിനിമകളിലൂടെ ശ്രദ്ധേയനായ കലൈയരസൻ, അഭിജ ശിവകല,സുജിത് ശങ്കർ, അൻസൽ പള്ളുരുത്തി, സുധീർ പറവൂർ,മണികണ്ഠൻ ആചാരി,മാസ്റ്റർ വസിഷ്ട്ട്, ഭാനു, മൃദുല, ഗീതി സംഗീതി,സിജി പ്രദീപ്, അജിഷ, ആനന്ദ്ബാൽ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ.
ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത് ജോയ്,അച്ചുവിജയൻ എന്നിവർ ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ് നിർവ്വഹിക്കുന്നു. അന്‍വര്‍ അലി, ഇമ്പാച്ചി, നാച്ചി, സംഗീത ചേനംപുല്ലി എന്നിവര്‍ എഴുതിയ വരികൾക്ക് സുബ്രഹ്മണ്യന്‍ കെ വി സംഗീതം പകരുന്നു. സഹനിര്‍മ്മാണം-പ്രദീപ് മേനോന്‍,അനൂപ് രാജ്. എഡിറ്റിംഗ് -അച്ചു വിജയന്‍,പശ്ചാത്തല സംഗീതം-അശോക് പൊന്നപ്പൻ,നിര്‍മ്മാണ നിര്‍വ്വഹണം -ദീപക് പരമേശ്വരന്‍,കലാസംവിധാനം-മനു ജഗദ്, വസ്ത്രാലങ്കാരം – അരവിന്ദ് കെ ആര്‍, മേക്കപ്പ്-സുരേഷ്.പി ആർ ഒ-എ എസ് ദിനേശ്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

