“ഉടുമ്പൻചോല വിഷൻ ” ചിത്രീകരണം കട്ടപ്പനയിൽ ആരംഭിച്ചു

മാത്യു തോമസിനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ സലാം ബുഖാരി സംവിധാനം ചെയ്യുന്ന ‘ഉടുമ്പൻചോല വിഷൻ കട്ടപ്പനയിൽ ചിത്രീകരണം ആരംഭിച്ചു. ആഷിഖ് അബു, അനിൽ രാധാകൃഷ്ണ മേനോൻ എന്നിവരുടെ ശിഷ്യനായി സലാം ബുഖാരി പ്രവർത്തിച്ചിട്ടുണ്ട്. സപ്തമശ്രീ തസ്‌കര സിനിമയിൽ പ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്.പുതുമുഖം ഹസലി, ചൈതന്യ പ്രകാശ് എന്നിവരാണ് നായികമാർ.ശ്രീനാഥ് ഭാസി

ചെമ്പൻ വിനോദ് ജോസ്, ശ്രിന്ദ , ദിലീഷ് പോത്തൻ, സിദ്ദിഖ്, അശോകൻ, സുദേവ് നായർ,സുധി കോപ്പ,ഷഹീൻ സിദ്ദിഖ്, അഭിരാം രാധാകൃഷ്ണൻ, ശങ്കർ ഇന്ദുചൂഢൻ, ജിനു ജോസ്,മനു ജോസ്,അർജുൻ ഗണേഷ്,നീന കുറുപ്പ്, ശ്രിയ,ജിജിന,അഞ്ജന, അപർണ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

എ ആന്റ് ആർ ലാബ് സ് ഇൻ അസോസിയേഷൻ വിത്ത് യൂബി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഷർ അമീർ,റിയാസ് കെ മുഹമ്മദ്, സലാം ബുഖാരി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു തണ്ടാശ്ശേരി നിർവഹിക്കുന്നു.നവാഗതനായ അലൻ റോഡ്ണി കഥ തിരക്കഥ സംഭാഷണമെഴുതുന്നു.

എഡിറ്റർവിവേക് ഹർഷൻ.വിനായക് ശശികുമാർ എഴുതിയ വരികൾക്ക് ഗോപി സുന്ദർ സംഗീതം പകരുന്നു.പ്രൊഡക്ഷൻ കൺട്രോളർവിനോദ് ശേഖർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർനിയാസ്, ഷിഹാബുദ്ദീൻ പി എ,

ലൈൻ പ്രൊഡ്യൂസർഷിറാസ് എം പി,സിയാദ് വി എച്ച്,കലപ്രശാന്ത് മാധവ്, മേക്കപ്പ്‌റോണക്സ് സേവ്യർ, വസ്ത്രാലങ്കാരംസമീറ സനീഷ്, പി .ആർ. ഒ എ. എസ് ദിനേശ്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply