കേരളത്തിലെ ഒരു ഗ്രാമത്തിൽ മൂന്ന് ദിവസത്തിനിടയിൽ നടന്ന കൊലപാതകങ്ങളുടെയും അതിന്റെ കുറ്റാന്വേഷണത്തിന്റെയും കഥ പറയുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമായ ‘3 ഡേയ്‌സ്’പ്രദർശനം തുടരുന്നു. വാമാ എന്റർടെയിൻമെന്റ്‌സിന്റെ ബാനറിൽ സാക്കിർ അലി സംവിധാനം ചെയ്ത ഈ ചിത്രം മാർച്ച് 12നാണ് തീയേറ്റർ പ്ലേ ഒടിടിയിലൂടെ റിലീസ് ചെയ്തത്.
മൻസൂർ മുഹമ്മദ്, ഗഫൂർ കൊടുവള്ളി, സംവിധായകൻ സാക്കിർ അലി എന്നിവർ പ്രധാന വേഷത്തിലെത്തിയ ഈ ചിത്രത്തിൽ കിരൺരാജ്, രാജാ സാഹിബ്, നീന കുറുപ്പ്, കനകലത, വിജയൻ കാരന്തൂർ, പ്രകാശ് പയ്യാനക്കൽ, ഉണ്ണിരാജ്, സലീം മറിമായം എന്നിവരാണ് മറ്റ് അഭിനേതാക്കൾ. അമൻ റിസ്വാനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ബോണി അസ്സനാർ, റോബിൻ തോമസ്, സോണിയൽ വർഗ്ഗീസ് എന്നിവരാണ് സഹ നിർമ്മാതാക്കൾ.
നാജി ഒമർ ഛായാഗ്രാഹണം നിർവ്വഹിച്ച ഈ ചിത്രത്തിന്റെ ചിത്രസംയോജനം വൈശാഖ് രാജനാണ് കൈകാര്യം ചെയ്തിരിക്കുന്നത്. സാന്റിയും വരുൺ വിശ്വനാഥനും ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നിരിക്കുന്നത്. കലാസംവിധാനം: മൂസ സുഫി’യൻ & അനൂപ്, വസ്ത്രാലങ്കാരം- സഫ്‌ന സാക്കിർഅലി, പ്രൊഡക്ഷൻ കൺട്രോളർ- അലി അക്ബർ
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

