”ഇഷ്ടരാഗം” ക്യാരക്ടർ പോസ്റ്റർ റിലീസായി

ആകാശ് പ്രകാശ്, പുതുമുഖം ആദിത്യ, കൈലാഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയൻ പൊതുവാൾ കഥയെഴുതി സംവിധാനം ചെയ്യുന്ന ” ഇഷ്ടരാഗം” എന്ന മ്യൂസിക്കൽ റൊമാന്റിക് ത്രില്ലർ ചിത്രത്തിന്റെ പുതിയ ക്യാരക്ടർ പോസ്റ്റർ റിലീസായി.

വിവേക് വിശ്വം അവതരിപ്പിക്കുന്ന സബ്ബ് ഇൻസ്പെക്ടർ അൻവർ അലി എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് റിലീസായത്.

ശ്രീകുമാർ മറിമായം, ഉണ്ണിരാജ്, വിവേക് വിശ്വം, ശ്രീജിത്ത്‌ കൈവേലി, അമ്പിളി, സുമിത്ര രാജൻ, വേണു അമ്പലപ്പുഴ, അർജുൻ,ജലജ റാണി,രഘുനാഥ് മടിയൻ, ജീഷിൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

ആകാശ് പ്രകാശ്

മ്യൂസിക്ക് ആന്റ് എന്റർടൈൻമെന്റ്സ്,

എസ് ആർ ഫിലിംസ് എന്നിവയുടെ ബാനറിൽ

പ്രകാശ് നായർ, സുരേഷ് രാമന്തളി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന

ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജി കെ രവികുമാർ നിർവ്വഹിക്കുന്നു.

തിരക്കഥ സംഭാഷണം ചന്ദ്രൻ രാമന്തളി എഴുതുന്നു. സുരേഷ് രാമന്തളിയുടെ വരികൾക്ക് വിനീഷ് പണിക്കർ സംഗീതം പകരുന്നു.വിജയ് യേശുദാസ്,വടുകിയമ്മ, അനിത വിനോദ്, ഹരിത ഹരീഷ്,

ശിവപ്രിയ

എന്നിവരാണ് ഗായകർ

എഡിറ്റർ- വിപിൻരവി,

പ്രൊഡക്ഷൻ കൺട്രോളർ-ഷാജി ഒലവക്കോട്

കല-ബാലകൃഷ്ണൻ കൈതപ്രം, കോസ്റ്റ്യൂംസ്-സുകേഷ് താനൂർ, മേക്കപ്പ്- സുധാകരൻ ചേർത്തല കൊറിയോഗ്രഫി-ക്ലിന്റ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-റിജു നായർ,

അസിസ്റ്റന്റ് ഡയറക്ടർ –

ദീപക് ശങ്കർ,ഷാൻ,

ബിജിഎം-പ്രണവ് പ്രദീപ്, കളറിസ്റ്റ്- അലക്സ്‌ വർഗീസ്,

സ്റ്റിൽസ്-വിദ്യാധരൻ,

ഡിസൈൻ- ദിനേശ് മദനൻ,സ്റ്റിൽസ്-

വിദ്യാധരൻ,

ഇരിട്ടി,കാഞ്ഞിരക്കൊല്ലി, വയനാട്,ഗുണ്ടപ്പെട്ട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ “ഇഷ്ടരാഗം “ഉടൻ പ്രദർശനത്തിനെത്തും.

പി ആർ ഒ-എ എസ് ദിനേശ്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply