മലയാളസിനിമയുടെ പ്രിയ സംവിധായകനാണ് കമൽ. പൈങ്കിളി സംവിധായകൻ എന്നു ചിലർ ആക്ഷേപം പുറപ്പെടുവിക്കുന്പോഴും ഒരുകാലത്ത് വാണിജ്യസിനിമകളുടെ അവിഭാജ്യഘടകമായിരുന്നു കമൽ എന്ന സംവിധായകൻ.
നിരവധി വിവാദങ്ങളിലൂടെ കടന്നുപോയ സിനിമാജീവിതമാണ് കമലിന്‍റേത്. അവിടെ വിജയങ്ങളുണ്ട്, അതുപോലെ തന്നെ പരാജയങ്ങളുടെ വലിയ കയ്പ്പും അദ്ദേഹത്തിന്‍റെ കരിയറിലുണ്ട്. പുതുസിനിമയിലെ ചില പ്രവണതകളെക്കുറിച്ച് കമൽ പറഞ്ഞത് ഗൗരവമേറിയ കാര്യങ്ങളാണ്.
ഇപ്പോഴത്തെ തലമുറ വയലൻസിലേക്ക് മാറിയെന്ന് കമൽ. അത് സിനിമയ്ക്ക് ഗുണം ചെയ്യില്ല. തല വെട്ടുക, ചോര തെറിപ്പിക്കുക എന്ന നിലയിലേക്ക് നായക സങ്കൽപ്പം മാറിയിട്ടുണ്ട്. അതുകൊണ്ടാണ് രജനികാന്ത്, വിജയ്, മമ്മൂട്ടി തുടങ്ങിയ താരങ്ങൾ അത്തരം കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വയലൻസിനെ ഇഷ്ടപ്പെടുന്ന ഒരു പുതിയ തലമുറ വളർന്നു വരുന്നുണ്ട്. ഇത്തരം മനോഭാവം സിനിമയ്ക്ക് ഗുണകരമല്ല. അടിസ്ഥാനപരമായി ഇതെല്ലാം സിനിമയുടെ നാശത്തിലേക്കു വഴിവയ്ക്കും- കമൽ പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

