മലയാളികള്‍ നെഞ്ചേറ്റിയ ഗായകനാണ് മധു ബാലകൃഷ്ണന്. മലയാളം, തമിഴ്, തെലുങ്ക്, കന്നട തുടങ്ങിയ ഭാഷകളിലായി നിരവധി ഹിറ്റ് പാട്ടുകള്‍ സമ്മാനിച്ച ഗായകനാണ് മധു. ഒരുപക്ഷേ, മലയാളസിനിമ കൊടുത്തതിനേക്കാൾ അവസരം അന്യഭാഷാ ചിത്രങ്ങൾ മധുവിനു കൊടുത്തിട്ടുണ്ട്. മധു ബാലകൃഷ്ണൻ എന്ന ഗായകന്റെ സംഗീതജീവിതത്തിനു ഭാര്യ ദിവ്യയുടെ പരിപൂർണ പിന്തുണയാണുള്ളത്.
മധുവിന്റെയും ദിവ്യയുടെയും പ്രണയവിവാഹമായിരുന്നു. പ്രണയകാലത്തെ ചില സംഭവങ്ങൾ ഓർത്തുപറയുകയാണ് മധു. ഞാനും ദിവ്യയുടെ കുടുംബക്കാരാണ്. എന്റെ കസിനെയാണ് ദിവ്യയുടെ കസിന് വിവാഹം കഴിച്ചിരിക്കുന്നത്. അപ്പോള്‍ മിക്കവാറും അവരുടെ വീട്ടില്‍ പോകുമ്പോള്‍ ദിവ്യ അവിടെ കാണുമായിരുന്നു. അന്ന്, പ്രണയമൊന്നുമില്ലായിരുന്നു കേട്ടോ. അന്നത്തെ എന്റെ പാട്ടുകള്‍ ദേവി… ആത്മരാഗമേകാന്‍, ദേവാങ്കണങ്ങള്‍ കൈയൊഴിഞ്ഞ താരകം, തുടങ്ങിയവയൊക്കെയാണ്.
അന്നൊന്നും ഞങ്ങള്‍ വലിയ സുഹൃത്തുക്കള്‍ പോലുമല്ല. ആയിടയ്ക്കാണ് ഞാനൊരു ചാനലില്‍ സംഗീത പരിപാടി അവതരിപ്പിക്കുന്നത്. അതിന്റെ സ്ഥിരം കാഴ്ചക്കാരിയായിരുന്നു ദിവ്യ. അതു കണ്ട ശേഷം എന്നെ വിളിച്ച് സ്ഥിരം അഭിപ്രായം പറയുമായിരുന്നു. ആ ഫോണ്‍ വിളികളിലൂടെയാണ് ഞങ്ങള്‍ അടുക്കുന്നത്. വിവാഹത്തിന് ഇരു കുടുംബക്കാര്‍ക്കും എതിര്‍പ്പില്ലായിരുന്നു. അങ്ങനെ ദിവ്യ എന്റെ സ്വന്തമായി – മധു ബാലകൃഷ്ൺ പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

