നടിയും നിർമാതാവുമാണ് സാന്ദ്ര തോമസ്. വിജയ് ബാബുവിനൊപ്പം വിവിധ ചിത്രങ്ങളിൽ സാന്ദ്ര നിർമാണത്തിൽ സഹകരിച്ചിട്ടുണ്ട്. പിന്നീട് അസ്വാരസ്യങ്ങളോടെ അവർ പിരിയുകയായിരുന്നു. ഇപ്പോൾ നിർമാതാവെന്ന നിലയിൽ താൻ അനുഭവിച്ചിട്ടുള്ള ചില പ്രശ്‌നങ്ങൾ തുറന്നുപറയുകയാണ് സാന്ദ്ര.
സ്ത്രീ പ്രൊഡ്യൂസർ എന്നൊക്കെ അറിയപ്പെടുന്നതിൽ ഗുണവും ദോഷവുമുണ്ട്. സ്ത്രീ പ്രൊഡ്യൂസർ എന്ന് പറയുമ്പോൾ പലർക്കും ഒരു പേടിയുമുണ്ട്, ഒരു ബഹുമാനവുമുണ്ട്. ഇതു തന്നെ തിരിച്ചുമുണ്ട്. ഞാൻ എൻറെ പല പ്രൊഡ്യൂസർ ഫ്രണ്ട്സിൻറെ അടുത്തൊക്കെ പറയാറുണ്ട്, പേരിനെങ്കിലും ഒന്ന് എൻറെ കൂടെ നിൽക്കണം എന്ന്.
ഒരാൾ കൂടെയുണ്ടെങ്കിൽ സെറ്റിൻറെ വൈബ് തന്നെ വേറെയാണ്. അങ്ങനെ വരുമ്പോൾ ചെറിയ കാര്യങ്ങൾക്കൊന്നും അവർ നമ്മുടെ അടുത്ത് ഒന്നിനും വരില്ല. ആണുങ്ങൾക്ക് ഒരു വഴക്കിട്ടാൽ തോളത്തൊരു കൈയിട്ട് ആ പോട്ടെ എന്ന് പറഞ്ഞാൽ തീരും. പക്ഷെ നമുക്ക് അങ്ങനെ ഒരു സ്പേസ് ഇല്ല. ഇതൊക്കെ പറഞ്ഞ് തന്നെ തീർക്കണം. വലിയ ജോലിയാണത്-സാന്ദ്ര തോമസ് പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

