‘അശ്വിൻ വളരെ പ്രാക്ടിക്കലായി നടക്കില്ല പിരിയാമെന്ന് പറഞ്ഞു, അമ്മ വേറെ പയ്യൻമാരെ ആലോചിച്ചു’; ശ്വേത മോഹൻ

അമ്മ സുജാതയുടെ പാത പിന്തുടർന്ന് പിന്നണി ഗാന രംഗത്തേക്കെത്തിയ ശ്വേത മോഹന് തുടക്കം മുതലേ പ്രഗൽഭരായ സംഗീത സംവിധായകർക്കൊപ്പം പ്രവർത്തിക്കാൻ സാധിച്ചു. എആർ റഹ്‌മാൻ, വിദ്യാസാഗർ, ഇളയരാജ, എംഎം കീരവാണി തുടങ്ങിയ സംഗീത സംവിധായകർക്കൊപ്പമെല്ലാം ശ്വേത മോഹൻ പ്രവർത്തിച്ചു.

അശ്വിൻ ശശി എന്നാണ് ശ്വേതയുടെ ഭർത്താവിന്റെ പേര്. 2011 ലാണ് ഇരുവരും വിവാഹിതരായത്. പഠനകാലത്താണ് ഇവർ അടുക്കുന്നത്. 2017 ൽ ശ്വേഷ്ഠ എന്ന മകളും ദമ്പതികൾക്ക് ജനിച്ചു. പ്രണയകാലത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും സംസാരിക്കുകയാണ് ശ്വേത മോഹൻ. ജാംഗോസ്‌പേസ് ടിവിയുമായുള്ള അഭിമുഖത്തിലാണ് ഗായിക മനസ് തുറന്നത്. അശ്വിൻ തന്റെ സുഹൃത്തായിരുന്നെന്ന് ശ്വേത മോഹൻ പറയുന്നു.

ഫ്രണ്ടായിരുന്നു. എന്റെ ബാച്ച്‌മേറ്റിന്റെ ബ്രദറാണ് അശ്വിൻ. അശ്വിന് എന്നെ കല്യാണം കഴിക്കാൻ താൽപര്യം ഉണ്ടായിരുന്നു. യുഎസിൽ അശ്വിന്റേത് കോർപ്പറേറ്റ് യാത്രയാണ്. ഞാൻ പതുക്കെ സംഗീതത്തിലേക്ക് തിരിയുന്നു. ഇന്ത്യൻ മ്യൂസിക്കാണെങ്കിൽ ഞാൻ യുഎസിൽ പോയി എന്ത് ചെയ്യുമെന്ന ചോദ്യം വന്നു. അശ്വിൻ വളരെ പ്രാക്ടിക്കലായി നടക്കില്ല, പിരിയാം, എന്റെ ജീവിതം അവിടെയാണ് നിന്റെ ഭാവി ഇവിടെയാണെന്ന്shweta mohan open up about her love story പറഞ്ഞു. പിരിഞ്ഞു. അമ്മ എനിക്ക് വേറെ പയ്യൻമാരെ ആലോചിച്ചു.

അമ്മയ്ക്ക് ഭയങ്കര ഇഷ്ടമുള്ള പയ്യനായിരുന്നു അശ്വിൻ. സമയം പോകുന്തോളം അശ്വിൻ അല്ലാതെ ഒരാളെ എനിക്ക് പറ്റുന്നില്ല. എനിക്ക് സിനിമയിൽ പാടണം എന്നല്ലായിരുന്നു. ജീവിതത്തിൽ സംഗീതം വേണമെന്നാണ്. അത് യുഎസിൽ പോയാലും പറ്റും. എനിക്ക് അശ്വിനെ മാത്രം വിവാഹം ചെയ്താൽ മതിയെന്ന് പറഞ്ഞപ്പോൾ അശ്വിൻ പറ്റില്ലെന്ന് പറഞ്ഞു. എനിക്ക് വേണ്ടി സംഗീതം മാറ്റി വെക്കുമോ എന്ന് ചോദിച്ചു. അശ്വിനാണ് പ്രധാമെന്ന് താൻ പറഞ്ഞെന്നും ശ്വേത മോഹൻ ഓർത്തു.

പാരന്റ്‌സിനെ വിളിച്ച് വിവാഹക്കാര്യം പറഞ്ഞപ്പോൾ അടുത്ത മുഹൂർത്തം എപ്പോഴാണെന്ന് ചോദിച്ചു. വളരെ എളുപ്പത്തിൽ തന്റെ വിവാഹം നടന്നെന്നും ശ്വേത വ്യക്തമാക്കി. അശ്വിനോട് ഇഷ്ടം തോന്നിയ നാളുകളെക്കുറിച്ചും ശ്വേത മോഹൻ സംസാരിച്ചു. എന്റെ ഫ്രണ്ടിന്റെ ബ്രദർ എന്റെ ബ്രദർ അല്ലേ എന്നാണ് ആദ്യം ചിന്തിച്ചത്. പിന്നെ അശ്വിനെ ഇഷ്ടമായി തുടങ്ങുകയായിരുന്നെന്നും ശ്വേത മോഹൻ ഓർത്തു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply