ഭാവിവരൻ നിക്കോളായ് സച്ച്‌ദേവിനെ വിമർശിച്ചെത്തിയവർക്കു മറുപടിയുമായി നടി വരലക്ഷ്മി ശരത്കുമാർ. നിക്കോളായുടെ രണ്ടാം വിവാഹമാണിത്. വിവാഹനിശ്ചയ ചിത്രങ്ങൾ പുറത്തുവന്നപ്പോൾ നിക്കോളായിയുടെ ആദ്യ വിവാഹത്തെക്കുറിച്ചുള്ള വിമർശനങ്ങളും എത്തിയിരുന്നു. വരലക്ഷ്മിയും നിക്കോളായിയും 14 വർഷമായി സൗഹൃദത്തിലാണ്. അടുത്തിടെയാണ് ആ ബന്ധം പ്രണയത്തിലേക്കു മാറിയത്. തനിക്കെതിരേ ഉയർന്ന് വിമർശനങ്ങൾക്കെല്ലാം പ്രതികരിക്കുകയാണ് വരലക്ഷ്മി. താരത്തിൻറെ വാക്കുകൾ:
എൻറെ അച്ഛൻ പോലും രണ്ടു തവണ വിവാഹം കഴിച്ചു. അദ്ദേഹം സന്തോഷവാനായിരിക്കുന്നിടത്തോളം അതിൽ തെറ്റൊന്നുമില്ല. നിക്കിനെ കുറിച്ച് ആളുകൾ എങ്ങനെ സംസാരിക്കുന്നുവെന്ന് ഞാൻ കണ്ടു. അവൻ എൻറെ കണ്ണിൽ സുന്ദരനാണ്. ഞങ്ങളുടെ ബന്ധത്തെ കുറിച്ച് മോശമായ അഭിപ്രായം പറയുന്നവരെ ഞാൻ കാര്യമാക്കുന്നില്ല. ഞാൻ എന്തിന് അതിനൊക്കെ ഉത്തരം പറയണം അങ്ങനെ ചെയ്യുന്നത് തുടക്കം മുതലേ ഞാൻ ഒഴിവാക്കിയിരുന്നു.
നിക്കിൻറെ മാതാപിതാക്കൾ ഒരു ആർട്ട് ഗാലറി നടത്തുകയാണ്. അവനും മകളും പവർലിഫ്റ്റിംഗിൽ സ്വർണ മെഡൽ ജേതാക്കളാണ്. ഞാൻ അവൻറെ മുൻ ഭാര്യയുമായി നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ട്. തുടർന്നും അങ്ങനെതന്നെയായിരിക്കും-വരലക്ഷ്മി പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

