ആക്ഷന്‍ കിങ് അര്‍ജുന്‍ സര്‍ജയും നിക്കി ഗല്‍റാണിയും പ്രധാന വേഷത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വിരുന്ന്. വരാലിനു ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം മലയാളത്തിലും തമിഴിലുമായിട്ടാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ അന്തിമഘട്ടത്തിലാണെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
നെയ്യാര്‍ ഫിലിംസിന്റെ ബാനറില്‍ ഗിരീഷ് നെയ്യാര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ അര്‍ജുന്‍, നിക്കി ഗല്‍റാണി എന്നിവരെ കൂടാതെ മുകേഷ്, ഗിരീഷ് നെയ്യാര്‍, അജു വര്‍ഗീസ്, ബൈജു സന്തോഷ്, ഹരീഷ് പേരടി, ധര്‍മജന്‍ ബോള്‍ഗാട്ടി, സോനാ നായര്‍, മന്‍രാജ്, സുധീര്‍, പൂജപ്പുര രാധാകൃഷ്ണന്‍, വി.കെ. ബൈജു, അജയ് വാസുദേവ് തുടങ്ങിയവരും അഭിനയിക്കുന്നു.
ഇന്‍വസ്റ്റിഗേറ്റിവ് സസ്‌പെന്‍സ് ത്രില്ലര്‍ സ്വഭാവത്തിലുള്ള സിനിമയുടെ കഥ-തിരക്കഥ-സംഭാഷണം ദിനേശ് പള്ളത്ത് ആണ്. രവിചന്ദ്രനും പ്രദീപ് നായരും ചേര്‍ന്നാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. അസോസിയേറ്റ് ഡയറക്ടര്‍ രാജ പാണ്ടിയന്‍, സജിത്ത് ബാലകൃഷ്ണന്‍.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

