അമിത് ചക്കാലക്കൽ നായകനാകുന്ന “അസ്ത്രാ”യുടെ ഗാനങ്ങൾ സരിഗമ മ്യൂസിക്കിന്.പോറസ് സിനിമാസിന്റെ ബാനറിൽ പ്രേംകല്ലാട്ട് അവതരിപ്പിക്കുന്ന “അസ്ത്രാ” എന്ന ചിത്രത്തിലെ ഗാനങ്ങളുടെ ഓഡിയോ അവകാശം സരിഗമ മ്യൂസിക്ക് കരസ്ഥമാക്കി.
ആസാദ് അലവിൽ സംവിധാനം ചെയ്യുന്ന “അസ്ത്രാ ” പ്രേം കല്ലാട്ട്, പ്രീനന്ദ് കല്ലാട്ട് എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. അമിത് ചക്കാലക്കൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ പുതുമുഖ താരം സുഹാസിനി കുമരൻ നായികയാകുന്നു. കലാഭവൻ ഷാജോൺ, സന്തോഷ് കീഴാറ്റൂർ,
ശ്രീകാന്ത് മുരളി,സുധീർ കരമന,അബുസലിം, ജയകൃഷ്ണൻ, രേണു സൗന്ദർ,മേഘനാഥൻ, ചെമ്പിൽ അശോകൻ,
പുതുമുഖ താരം ജിജു രാജ്, നീനാക്കുറുപ്പ്,
ബിഗ്‌ബോസ് താരം സന്ധ്യാ മനോജ്, പരസ്പരം പ്രദീപ്, സനൽ കല്ലാട്ട് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
ബി കെ ഹരിനാരായണൻ, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്നിവരുടെ വരികൾക്ക് മോഹൻ സിത്താര ഈണം പകരുന്നു. പശ്ചാത്തലസംഗീതം- റോണി റാഫേൽ. വയനാടിന്റെ പ്രകൃതിരമണീയമായ അന്തരീക്ഷത്തിൽ ദൃശ്യവൽക്കരിക്കുന്ന ഈ ക്രൈം ത്രില്ലർ ചിത്രത്തിന്റെ രചന നവാഗതരായ വിനു.കെ.മോഹൻ, ജിജുരാജ് എന്നിവർ നിർവ്വഹിക്കുന്നു.
മണി പെരുമാൾ ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിംഗ്-അഖിലേഷ് മോഹൻ,ചമയം- രഞ്ജിത്ത് അമ്പാടി. വസ്ത്രലങ്കാരം- അരുൺ മനോഹർ. പ്രൊഡക്ഷൻ കൺട്രോളർ രാജൻ- ഫിലിപ്പ്, കലാസംവിധാനം- ശ്യാംജിത്ത് രവി, സംഘട്ടനം-മാഫിയ ശശി.
“അസ്ത്രാ” ഉടൻ പ്രദർശനത്തിനെത്തും.പി ആർ ഒ-എ എസ് ദിനേശ്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

