വിനായക്, പാർഥ്വിവ്, ഹൃദ്യ, വിനോദ് കോവൂർ,എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിമുരുകൻ മേലേരി തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന “അക്കുവിന്റെ പടച്ചോൻ ” എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി.
മാമുക്കോയ,ശിവജി ഗുരുവായൂർ, ശ്രീജിത്ത് കൈവേലി, മഞ്ജുഷ വിജീഷ്, അംമ്പിളി, പ്രദീപ് ബാലൻ,ഷാഹിർ ഷാനവാസ്, ദേവദാസ്, ദാസ് മലപ്പുറം, റസാഖ്, കുമാരി, റഫീക്ക്, ദേവ സൂര്യ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ. വിനായകനന്ദ സിനിമാസിന്റെ ബാനറിൽ മുരുകൻ മേലേരി നിർമ്മിക്കുന്നഈചിത്രത്തിന്റെ ഛായാഗ്രഹണം സിജോ കെ ജോസ് നിർവ്വഹിക്കുന്നു.ജയകുമാർ ചെങ്ങമനാട്, അഷ്റഫ് പാലപ്പെട്ടി എന്നിവർ എഴുതിയ വരികൾക്ക് നടേശങ്കർ,സുരേഷ് പെട്ട, ജോയ് മാധവൻ തുടങ്ങിയവർ സംഗീതം പകരുന്നു.പി ജയചന്ദ്രൻ, എടപ്പാൾ വിശ്വനാഥൻ,പാർഥ്വിവ് വിശ്വനാഥ് എന്നിവരാണ് ഗായകർ.
പശ്ചാത്തല സംഗീതം-ഔസേപ്പച്ചൻ,എഡിറ്റിംഗ്-ജോമോൻ സിറിയക്.പ്രൊഡക്ഷൻ കൺട്രോളർ-റാഫി,കല-ഗ്ലാട്ടൺ പീറ്റർമേക്കപ്പ്-എയർപോർട്ട് ബാബു,വസ്ത്രാലങ്കാരം-അബ്ബാസ് പാണാവള്ളി,സ്റ്റിൽസ്-അബിദ് കുറ്റിപ്പുറം,കളറിസ്റ്റ്- അലക്സ്, അസ്സോസിയേറ്റ് ഡയറക്ടർ ജയേന്ദ്രശർമ,ഫിനാൻസ് കൺട്രോളർ-ജിജോ കെ ജോയ്,സൗണ്ട് എഫക്ട്സ്- ഷൈജു കോഴിക്കോട്, സൗണ്ട് മിക്‌സിംഗ്-ജിയോ പയസ്,ഡി ഐ-അലക്സ് വർഗീസ്,പ്രൊഡക്ഷൻ മാനേജർ- പ്രതാപൻ,പി ആർ ഒ-എ എസ് ദിനേശ്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

