Headlines

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനയ്ക്ക് തോൽവി; ബ്രസീലിനെ അട്ടിമറിച്ച് ബൊളീവിയ

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനയ്ക്കും ബ്രസീലിനും തോൽവി. ലാറ്റിനമേരിക്കൻ മേഖലയിൽ നിന്നുള്ള യോഗ്യതാ മത്സരത്തിൽ നിലവിലെ ചാംപ്യന്മാരായ അർജന്റീന ഇക്വഡോറിനോട് എതിരില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെട്ടത്. എന്നർ വലെൻസിയ നേടിയ പെനാറ്റി ഗോളാണ് ഇക്വഡോറിന് തുണയായത്.

സൂപ്പർതാരം ലയണൽ മെസി ഇല്ലാതെ കളത്തിലിറങ്ങിയ അർജന്റീനയ്ക്കെതിരെ ആതിഥേയരായ ഇക്വഡോറിനായിരുന്നു മത്സരത്തിൽ ആധിപത്യം. 31-ാം മിനിറ്റിൽ അർജന്റീന പ്രതിരോധനിര താരം നിക്കോളോസ് ഓട്ടമെൻഡി ചുവപ്പ് കാർഡുമായി പുറത്തായത് അർജന്റീനയ്ക്ക് തിരിച്ചടിയായി. 50-ാം മിനിറ്റിൽ ഇക്വഡോറിന്റെ മൊയ്സെസ് കസെയ്ഡോയും ചുവപ്പ് കാർഡ് കണ്ടു പുറത്തായതോടെ, ഇരു ടീമിലും പത്ത് പേർ വീതമായി ചുരുങ്ങി.

പരാജയപ്പെട്ടെങ്കിലും അർജന്റീന ലാറ്റിനമേരിക്കൻ മേഖലയിൽ നിന്നും ഒന്നാമതായാണ് യോഗ്യത മത്സരങ്ങൾ അവസാനിപ്പിച്ചത്. ഇക്വഡോർ രണ്ടാം സ്ഥാനത്തുമാണ്. ഓട്ടോമെൻഡി ചുവപ്പു കാർഡ് കണ്ട് പുരത്തായത് ലോകകപ്പ് മത്സരങ്ങളിൽ അർജന്റീനയ്ക്ക് തിരിച്ചടിയാണ്. ചുവപ്പു കാർഡ് ലഭിച്ചതിനെത്തുടർന്ന് ഓട്ടോമെൻഡിക്ക് ലോകകപ്പിലെ ആദ്യ മത്സരം നഷ്ടമാകും.

Leave a Reply