Headlines

ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തിരക്കേറിയ ട്രാമിൽ

സാധാരണക്കാർക്കൊപ്പം ദുബായ് ട്രാമിൽ യാത്ര ചെയ്യുന്ന ദുബായ് ഭരണാധികാരിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ദുബായ് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾ പങ്കുവെച്ചതോടെയാണ് വാർത്ത ശ്രദ്ധേയമായത്.

ദുബായിലെ പൊതുഗതാഗത സൗകര്യങ്ങൾ നേരിട്ട് വിലയിരുത്തുന്നതിന്റെ ഭാഗമായാണ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം യാത്ര ചെയ്തതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തിരക്കുള്ള ട്രാമിൽ മറ്റു യാത്രക്കാർക്കൊപ്പം അദ്ദേഹം നിൽക്കുന്നതും പിന്നീട് സീറ്റിലിരിക്കുന്നതുമായ ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

ഇതാദ്യമായല്ല അദ്ദേഹം പൊതുഗതാഗതം ഉപയോഗിക്കുന്നത്. 2023-ൽ ദുബായ് മെട്രോയിൽ അദ്ദേഹം യാത്ര ചെയ്തിരുന്നു. 2014-ൽ പ്രവർത്തനം ആരംഭിച്ച ദുബായ് ട്രാമിൽ ഇതുവരെയായി ഏകദേശം 60 ദശലക്ഷം ആളുകൾ യാത്ര ചെയ്തിട്ടുണ്ട്. 42 മിനിറ്റ് ദൈർഘ്യമുള്ള ഈ സർവീസ് അൽ സൗഫോഹ് സ്റ്റേഷനിൽ നിന്ന് തുടങ്ങി 11 സ്റ്റേഷനുകളിലൂടെ ജുമൈറ വരെയാണ് എത്തുന്നത്.

Leave a Reply