69 വർഷത്തിനിടെ ദുബായ് പോലീസിൽ ആദ്യമായൊരു വനിതാ ബ്രിഗേഡിയർ നിയമിതയായി. കേണൽ സമീറ അബ്ദുല്ല അൽ അലി ആണ് സ്ഥാനക്കയറ്റത്തിലൂടെ ബ്രിഗേഡിയറായത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നിയമനം.
31 വർഷത്തെ സേവന പാരമ്പര്യമുള്ള കേണൽ സമീറ അബ്ദുല്ല അൽ അലി നിലവിൽ ദുബായ് പോലീസിന്റെ കീഴിലുള്ള ഇൻഷുറൻസ് വകുപ്പ് മേധാവിയാണ്.
രാജ്യം സ്ത്രീകൾക്കുനൽകുന്ന വലിയപരിഗണനയാണിതെന്നും ഈ ബഹുമതി അഭിമാന മുഹൂർത്തമാണെന്നും കേണൽ സമീറ അബ്ദുല്ല അൽ അലി പറഞ്ഞു.
1991-ൽ യുഎഇ യൂണിവേഴ്സിറ്റിയിൽനിന്ന് ഇൻഷുറൻസിൽ ബിരുദംനേടിയശേഷം 1994-ലാണ് അവർ ദുബായ് പോലീസിൽ ചേർന്നത്.

