Headlines

ദുബൈ-പൈക്ക ജമാഅത്ത് കമ്മിറ്റിക്ക് പുതിയ നേതൃത്വം

ദുബൈ-പൈക്ക ജമാഅത്തിന് പുതിയ കമ്മിറ്റി നിലവിൽ വന്നു. കാസറഗോഡ് ജില്ലയിലെ പൈക്ക മഹല്ലിന്റെ സാമൂഹിക–മത-സാംസ്‌കാരിക പ്രവർത്തനങ്ങളിൽ സജീവമായ ഇടപെടലുകൾ നടത്തുന്ന സംഘടനയായ ദുബൈ പൈക്ക ജമാഅത്തിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് കമ്മിറ്റി പുതുക്കിയത്.

പുതിയ കമ്മിറ്റിയിൽ ഇബ്രാഹിം ഹാജി കുഞ്ഞിപ്പാറ പ്രസിഡന്റായും ജനറൽ സെക്രട്ടറിയായി ഷെരീഫ് പൈക്കയും വീണ്ടും തെരെഞ്ഞെടുക്കപെട്ടു. ട്രഷറർ ബഷീർ മാസ്റ്ററാണ്. വൈസ് പ്രസിഡണ്ടുമാരായി അബ്ദുൽ റസാക്ക് പി.സിയും താജുദ്ധീൻ പൈക്കയും ജോയിന്റ് സെക്രട്ടറിമരായി റഷീക് ബാവയും, അജ്മൽ കല്ലായത്തെയും തെരെഞ്ഞെടുത്തു.

ദുബൈയിൽ താമസിക്കുന്ന പൈക്ക നിവാസികളുടെ ഐക്യവും സഹകരണവും ശക്തിപ്പെടുത്തുക, സാമൂഹിക–സാംസ്‌കാരിക–മതപരമായ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുക, നാട്ടിലെ മഹല്ല് കമ്മിറ്റിയുടെ പ്രവർത്തനങ്ങളിൽ പ്രവാസികളുടെ സഹകരണം ഉറപ്പ് വരുത്തുക, അംഗങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക തുടങ്ങിയവയാണ് പുതിയ കമ്മിറ്റിയുടെ ലക്ഷ്യങ്ങളിൽ ചിലത്. ദുബൈ കാസറഗോഡ് ഡൈൻ ഓഡിറ്റോറിയത്തിൽ നടന്ന ജനറൽ ബോഡി യോഗം ഇബ്രാഹിം ഹാജിയുടെ അദ്ധ്യക്ഷതയിൽ ബാലടുക ബദർ മസ്ജിദ് പ്രസിഡന്റ്‌ ബിഎ ഹമീദ് ഉൽഘടനം ചെയ്തു.

ബഷീർ മാസ്റ്റർ പ്രാർത്ഥന നടത്തി, ഷെരീഫ് പൈക്ക സ്വാഗതം പറഞ്ഞു. ഐഎസ്ബി പൈക്ക, മനാഫ് എംഎം, അൻഷീദ് ഹിൽട്ടൻ, ഖാദർ പൈക്ക, നംഷീർ നെല്ലിക്കട്ട, ഷാഫി കലന്ദർ, ഷംസു കുഞ്ഞപ്പാറ, താജുദ്ധീൻ പൈക്ക, കെപി ഖാലിദ്, എംകെ ഖാലിദ്, ഖാദർ അർക്ക, സമീർ കല്ലായം തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply