ദുബായ് മെട്രോ ബ്ലൂ ലൈൻ വിപുലീകരണത്തിന്റെ ഭാഗമായി ഡ്രാഗൺ മാർട്ടിന് സമീപം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. മെട്രോയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനാൽ ഇന്റർനാഷണൽ സിറ്റി ഒന്നിലേക്കുള്ള ഗതാഗതമാണ് വഴിതിരിച്ചുവിടുന്നത്.
നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഡ്രൈവർമാർ ദിശാസൂചന ബോർഡുകൾ ശ്രദ്ധിക്കണമെന്നും, ബദൽ വഴികൾ ഉപയോഗിച്ച് യാത്ര നേരത്തേ പ്ലാൻ ചെയ്യണമെന്നും ആർടിഎ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. നഗരത്തിൽ തടസ്സങ്ങളില്ലാത്ത യാത്ര ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും പ്രസ്താവനയിൽ പറയുന്നു.

