Headlines

ദുബൈയിൽ താമസവിസ നടപടികളെ ട്രാഫിക് പിഴകളുമായി ബന്ധിപ്പിക്കുന്നു

ദുബൈയിൽ താമസവിസ നടപടികളെ ട്രാഫിക് പിഴകളുമായി ബന്ധിപ്പിക്കുന്നു. ദുബായിൽ ഇനിമുതൽ താമസവിസ നടപടികൾ പൂർത്തിയാക്കാൻ ഗതാഗത നിയമലംഘനങ്ങളുടെ പിഴകൾ അടച്ചുതീർക്കേണ്ടി വരും. വിസ പുതുക്കുമ്പോൾ പിഴകൾ പൂർണമായോ ഭാഗികമായോ അടയ്ക്കാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെടും.

വിസ അപേക്ഷകർക്ക് ഇതുസംബന്ധിച്ച സന്ദേശവും ലഭിക്കും. എന്നാൽ, പിഴ അടയ്ക്കാത്തതുകൊണ്ട് മാത്രം വിസ നടപടികൾ തടസ്സപ്പെടില്ലെന്ന് ജി.ഡി.ആർ.എഫ്.എ മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് ആൽമരി അറിയിച്ചു.

ഇപ്പോൾ ഈ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ മാത്രമാണ് നടപ്പാക്കുന്നത്. അതുകൊണ്ടുതന്നെ ജി.ഡി.ആർ.എഫ്.എയുടെ എല്ലാ കേന്ദ്രങ്ങളിലും ഈ നിർദേശം നൽകിയിട്ടില്ല. അതുകൊണ്ട് തന്നെ തൽക്കാലം ട്രാഫിക് പിഴകൾ അടക്കാത്തതിന്റെ പേരിൽ വിസ പുതുക്കുന്ന നടപടികൾ തടസപ്പെടില്ലെന്ന് അധികൃതർ അറിയിച്ചു. 2014ൽ ഇത്തരത്തിൽ വിസ നടപടികളെ ട്രാഫിക് പിഴകളുമായി ബന്ധിപ്പിക്കുന്ന നടപടി പ്രഖ്യാപിച്ചിരുന്നു.

Leave a Reply