Headlines

ദുബൈ ബാലടുക്ക ബദർ മസ്ജിദ് & മദ്രസ്സ കമ്മിറ്റി 2026–27 നിലവിൽ വന്നു

കാസറഗോഡ് ബാലടുക്ക–പൈക്ക സ്വദേശികളുടെ ആത്മീയ-സാമൂഹിക കേന്ദ്രമായ ദുബൈ ബാലടുക്ക ബദർ മസ്ജിദ് & മദ്രസ്സയുടെ 2026–27 കാലയളവിലേക്കുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു. അമീദ് ബി.എയുടെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ ഇബ്രാഹിം ഹാജി കുഞ്ഞിപ്പാറ ഉദ്ഘാടനം നിർവഹിച്ചു. ബഷീർ മാസ്റ്റർ പ്രാർത്ഥന നടത്തി. അബ്ദുൽ മനാഫ് എം.എം സ്വാഗതം ആശംസിച്ചു. ഷെരീഫ് ബി.എ, ഖാലിദ് എം.കെ, ഷെരീഫ് എം.എസ്, ഇസ്മായിൽ കെ.ഇ (iSB) എന്നിവർ ആശംസകൾ നേർന്നു.

ചടങ്ങിൽ കമ്മിറ്റിയുടെ പ്രസിഡന്റായി അബ്ദുൽ ഹമീദ് ബി.എ തിരഞ്ഞെടുക്കപ്പെട്ടു. ജനറൽ സെക്രട്ടറിയായി അജ്മൽ കല്ലായ്യം, ട്രഷററായി അൻഷീദ് ഹിൽട്ടൻ എന്നിവർ ചുമതലയേറ്റു. വൈസ് പ്രസിഡന്റുമാരായി അമീർ കെ.ഇ, ഷാനവാസ് പൈക്ക എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. ജോയിന്റ് സെക്രട്ടറിമാരായി താജുദ്ധീൻ പൈക്ക, നബീൽ ബിട്ടിയടുക്ക എന്നിവർ ചുമതലയേറ്റു.

പ്രവർത്തക സമിതി അംഗങ്ങളായി ഇസ്മായിൽ കെ.ഇ (iSB), റിയാസ് എം.സി, നജീബ് മിത്തടി പൈക്ക, ഇബ്രാഹിം ഹാജി കുഞ്ഞിപ്പാറ, ഷെരീഫ് സെലു നെല്ലിക്കട്ട, ബഷീർ മാഷ്, അബ്ദു കുണ്ടിൽ, ആബിദ് കുണ്ടിൽ, ഖയ്യൂം പൈക്ക, നിസാം പൈക്ക, സമീർ കല്ലായം, ഷാഫി കലന്തർ, അബ്ദുൽ മനാഫ് എം.എം, റഷീഖ് ബാബ, സുഹൈൽ പി.എം, യാസർ ബി.എ, ഷെരീഫ് എം.എസ്, അഷ്‌റഫ് കുഞ്ഞിപ്പാറ, ഷെരീഫ് ബി.എ, അബ്ദുൽ റസാഖ് പി.സി എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

ആത്മീയ പ്രവർത്തനങ്ങൾക്കൊപ്പം വിദ്യാഭ്യാസ-ചികിത്സാ സഹായങ്ങൾ, റമളാൻ റിലീഫ്, മിലാദ് പ്രവർത്തനങ്ങൾ തുടങ്ങിയ സേവന പദ്ധതികൾ കൂടുതൽ വ്യാപിപ്പിക്കുകയാണ് പുതിയ കമ്മിറ്റിയുടെ ലക്ഷ്യം. സമൂഹ ഐക്യത്തിന്റെ വേദിയായി മസ്ജിദ് പ്രവർത്തനം തുടരാൻ വിശ്വാസികളുടെയും സമൂഹാംഗങ്ങളുടെയും പിന്തുണ അഭ്യർത്ഥിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

Leave a Reply