സൈക്കിളുകൾ, ലഗേജ് റാക്കുകൾ, മറ്റെന്തെങ്കിലും വസ്തുക്കൾ എന്നിവ ഘടിപ്പിക്കുന്നതടക്കം വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ വായിക്കാൻ കഴിയാത്ത വിധം ഏതെങ്കിലും വിധത്തിൽ മറച്ച് വാഹനമോടിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി അബൂദബി പൊലീസ്. ഇത്തരം നിയമലംഘനത്തിന് 400 ദിർഹം പിഴ ചുമത്തുമെന്നും പൊലീസ് എക്സ് പോസ്റ്റിൽ വ്യക്തമാക്കി.
ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള പരിശോധന ശക്തമാണെന്നും കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.
നിയമപാലകർക്കും റോഡ് നിരീക്ഷണ സംവിധാനങ്ങൾക്കും വ്യക്തമായി ദൃശ്യമാവുന്ന ലൈസൻസ് പ്ലേറ്റുകൾ വാഹനങ്ങൾക്ക് അനിവാര്യമാണെന്നും ഇതിനു വിഘാതമാവുന്ന സൈക്കിൾ റാക്കുകൾ പോലുള്ളവ ഘടിപ്പിക്കുന്നതടക്കമുള്ള മനഃപൂർവമല്ലാത്ത നടപടികളും നിയമലംഘനമാണെന്നും പൊലീസ് വിശദീകരിച്ചു.

