Headlines

വാഹന ഹോൺ ദുരുപയോഗം ചെയ്യരുത്; കർശന മുന്നറിയിപ്പുമായി സൗദി ട്രാഫിക് വിഭാഗം

സൗദിയിൽ വാഹന ഹോൺ ദുരുപയോഗം ചെയ്യുന്നവർക്ക് പിഴ ചുമത്തും. ഡ്രൈവർമാർ ഹോണുകൾ അമിതമായി ഉപയോഗിക്കുന്നതിനെതിരെ സൗദി ജനറൽ ട്രാഫിക് വകുപ്പ് മുന്നറിയിപ്പ് നൽകി. അനാവശ്യമായി ഹോണുകൾ ഉപയോഗിക്കുന്നത് ട്രാഫിക് നിയമലംഘനമായി കണക്കാക്കും.

ഇത്തരം നിയമലംഘനങ്ങൾക്ക് 150 റിയാൽ മുതൽ 300 റിയാൽ വരെയാണ് പിഴ. നഗരങ്ങളിലെ ശബ്ദമലിനീകരണം കുറയ്ക്കാനും റോഡുകളിൽ സുരക്ഷ ഉറപ്പുവരുത്താനും ഈ നടപടി സഹായിക്കുമെന്ന് ട്രാഫിക് വകുപ്പ് അറിയിച്ചു.

മുന്നറിയിപ്പ് നൽകുന്നതിന് മാത്രമാണ് ഹോൺ ഉപയോഗിക്കേണ്ടതെന്നും അനാവശ്യമായി ശബ്ദമുണ്ടാക്കി മറ്റുള്ളവർക്ക് ശല്യമുണ്ടാക്കരുതെന്നും ട്രാഫിക് വകുപ്പ് ഓർമ്മിപ്പിച്ചു. ഗതാഗത നിയമങ്ങൾ എല്ലാവരും കൃത്യമായി പാലിക്കണമെന്നും നിയമവിരുദ്ധമായ പ്രവൃത്തികൾ ഒഴിവാക്കണമെന്നും ട്രാഫിക് വകുപ്പ് ആവശ്യപ്പെട്ടു. ഇത് കൂടുതൽ അച്ചടക്കമുള്ള ഡ്രൈവിംഗ് അന്തരീക്ഷം സൃഷ്ടിക്കാൻ സഹായിക്കുമെന്നും വകുപ്പ് കൂട്ടിച്ചേർത്തു.

Leave a Reply