മൂന്നുതവണ ഓസ്‌കർ നാമനിർദേശം ലഭിച്ച ഹോളിവുഡ് നടി ഡയാൻ ലാഡ് (89) അന്തരിച്ചു. കാലിഫോർണിയയിലെ ഒജായിയിൽ തിങ്കളാഴ്ചയായിരുന്നു അന്ത്യം.
‘വൈൽഡ് അറ്റ് ഹാർട്ട്’, ‘റാംബ്ലിങ് റോസ്’, മാർട്ടിൻ സ്‌കോർസെസെയുടെ ‘ആലിസ് ഡസിന്റ് ലിവ് ഹിയർ എനിമോർ’ എന്നിവയിലെ അഭിനയത്തിനാണ് അവർക്ക് ഓസ്‌കർ നാമനിർദേശം ലഭിച്ചത്. ‘റാംബ്ലിങ് റോസി’ലെ പ്രകടനത്തിന് ഡയാനിനൊപ്പം മകൾ ലോറാ ഡോണും ഓസ്‌കറിന് നാമനിർദേശം ചെയ്യപ്പെട്ടു. മികച്ചനടിക്കുള്ള പുരസ്‌കാരത്തിനായിരുന്നു അത്.
200-ലധികം സിനിമകളിലും ടെലിവിഷൻ പരിപാടികളിലും ഡയാൻ അഭിനയിച്ചു. ചൈനാ ടൗൺ (1974), പ്രൈമറി കളേഴ്‌സ് (1998), ഗോസ്റ്റ് ഓഫ് മിസിസിപ്പി (1996) തുടങ്ങിയവയാണ് മറ്റ് ശ്രദ്ധേയചിത്രങ്ങൾ.

