ധർമ്മസ്ഥലയിലെ ബങ്കലെഗുഡേ വനമേഖലയിൽ വീണ്ടും മനുഷ്യന്റെ അസ്ഥികഷ്ണങ്ങൾ കണ്ടെത്തി. കർണാടക ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് അഞ്ചോളം സ്ഥലങ്ങളിൽ നിന്ന് അസ്ഥികൾ ലഭിച്ചത്.
രണ്ട് പ്രദേശവാസികൾ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം (എസ്ഐടി) ഈ പ്രദേശത്ത് വീണ്ടും പരിശോധന നടത്തിയത്. സാക്ഷി ചിന്നയ്യ ഇവിടെ മൃതദേഹം കുഴിച്ചിടുന്നത് കണ്ടെന്ന് ഈ പ്രദേശവാസികൾ ഹൈക്കോടതിയിൽ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതിയുടെ നിർദേശം.

