Headlines

റവന്യൂ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി എ. രാജ എം.എൽ.എ; കൈയും കാലും തല്ലിയൊടിക്കുമെന്ന് ഫോൺ സംഭാഷണം

മൂന്നാറിലെ കൈയേറ്റങ്ങൾ ഒഴിപ്പിച്ചതുമായി ബന്ധപ്പെട്ട് റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ പരസ്യമായ ഭീഷണിയുമായി ദേവികുളം എം.എൽ.എ എ. രാജ രംഗത്തെത്തി. മൂന്നാർ സ്പെഷ്യൽ ബ്രാഞ്ച് തഹസിൽദാറായ സി.വി. ഗായത്രിയെ ഫോണിൽ വിളിച്ചാണ് എം.എൽ.എ ഭീഷണി മുഴക്കിയത്. കൈയേറ്റ ഭൂമിയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് സ്റ്റോപ്പ് മെമ്മോ നൽകിയ ഉദ്യോഗസ്ഥരുടെ കൈയും കാലും തല്ലിയൊടിക്കുമെന്നായിരുന്നു എം.എ.എയുടെ വാക്കുകൾ. നിയമം മാത്രം നോക്കിയാൽ നാട്ടിൽ ഒരു കെട്ടിടവും ഉയരില്ലെന്നും അദ്ദേഹം ഉദ്യോഗസ്ഥയോട് പറയുകയുണ്ടായി.

മൂന്നാർ ടൗണിലെ കൈയേറ്റ ഭൂമിയിൽ നടന്ന നിർമ്മാണ പ്രവർത്തനങ്ങൾക്ക് റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. ഇതിൽ പ്രതിഷേധിച്ച ഒരു വിഭാഗം ആളുകൾ എം.എൽ.എയെ സമീപിച്ചതോടെയാണ് അദ്ദേഹം വിഷയത്തിൽ ഇടപെട്ടത്. എന്നാൽ, നിയമപരമായി മാത്രമേ കാര്യങ്ങൾ ചെയ്യാൻ സാധിക്കുകയുള്ളൂ എന്ന ഉറച്ച മറുപടിയാണ് തഹസിൽദാർ എം.എൽ.എയ്ക്ക് നൽകിയത്.

കെട്ടിട നിർമ്മാണത്തിന് എൻ.ഒ.സി (NOC) നൽകാത്തതിനെതിരെ കഴിഞ്ഞ ദിവസം എ. രാജയുടെ നേതൃത്വത്തിൽ ദേവികുളം താലൂക്ക് ഓഫീസിന് മുന്നിൽ ധർണ്ണ സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥയ്ക്ക് നേരെയുള്ള ഫോൺ വഴിയുള്ള ഭീഷണി പുറത്തുവന്നിരിക്കുന്നത്.

Leave a Reply