Headlines

വീട്ടിൽ ​തൈരുണ്ടോ, ഈ പാക്കുകൾ പരീക്ഷിക്കാം; കറുത്ത പാടുകളും ചുളിവുകളും അകറ്റി മുഖം അടിപൊളിയാക്കാം

ചർമ്മ സംരക്ഷണത്തിൽ തൈരിന് (Curd) ഒരു പ്രധാന സ്ഥാനമുണ്ട്. തൈരിലുള്ള ലാക്ടിക് ആസിഡ് ചർമ്മത്തിലെ കരുവാളിപ്പ് മാറ്റാനും കറുത്ത പാടുകൾ അകറ്റാനും സഹായിക്കും. കൂടാതെ, ഇതിലെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ മുഖക്കുരുവിനെ തടയാനും ചർമ്മത്തിലെ ചുളിവുകളെ അകറ്റാനും ഉത്തമമാണ്.

തൈര് ഉപയോഗിച്ചുള്ള ചില ലളിതമായ ഫേസ് പാക്കുകൾ പരിചയപ്പെടാം:

കരുവാളിപ്പ് മാറാൻ

ഒരു ടീസ്പൂൺ കാപ്പിപ്പൊടിയിലേക്ക് ഒരു നുള്ള് മഞ്ഞളും ഒരു ടീസ്പൂൺ തൈരും ചേർത്ത് മിശ്രിതമാക്കുക. ഈ പാക്ക് മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയുന്നത് മുഖത്തെ കരുവാളിപ്പ് മാറ്റാൻ സഹായിക്കും.

കറുത്ത പാടുകൾ അകറ്റാൻ

ഒരു ടീസ്പൂൺ കടലമാവിലേക്ക് ഒരു നുള്ള് മഞ്ഞളും ഒരു ടീസ്പൂൺ തൈരും ചേർത്ത് മിശ്രിതമാക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയുന്നത് കറുത്ത പാടുകളെ അകറ്റാൻ സഹായിക്കും.

ചുളിവുകൾ മാറാൻ

രണ്ട് ടീസ്പൂൺ ഓട്സ് പൊടിയിൽ ഒരു ടീസ്പൂൺ തൈരും റോസ് വാട്ടറും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഈ പേസ്റ്റ് 10 മുതൽ 15 മിനിറ്റ് മുഖത്ത് പുരട്ടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ഓട്സ് കൊളാജൻ ഉത്പാദനം വർദ്ധിപ്പിക്കാനും ചുളിവുകളെ തടയാനും ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

Leave a Reply