കർണാടകയിലെ ശിവമൊഗ്ഗയിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ സ്വർണ്ണമാല മോഷണം പോയി. എഎസ്ഐ അമൃതയുടെ അഞ്ച് പവൻ തൂക്കം വരുന്ന മാലയാണ് തിരക്കിനിടയിൽ നഷ്ടപ്പെട്ടത്. സംഭവത്തിൽ അമൃത നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
നാഷണൽ ഹെറാൾഡ് കേസിലെ ഇഡി നടപടികൾക്കെതിരെ ബിജെപി ഓഫീസിന് മുന്നിലായിരുന്നു കോൺഗ്രസ് പ്രവർത്തകരുടെ സമരം. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് പൊലീസ് വാഹനത്തിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെയാണ് മാല മോഷണം പോയത്. തിരക്കിനിടെ ആരോ മാല പിടിച്ചു വലിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥ പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

