ബംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ വാടക മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. 21 വയസ്സുള്ള ദേവിശ്രീയാണ് കൊല്ലപ്പെട്ടത്. ബംഗളൂരുവിലെ ഒരു സ്വകാര്യ കോളജിലെ അവസാന വർഷ ബാച്ചിലർ ഓഫ് ബിസിനസ് മാനേജ്‌മെന്റ് (BBM) വിദ്യാർഥിനിയാണ് ദേവിശ്രീ. പ്രാഥമിക അന്വേഷണത്തിൽ ഇത് കൊലപാതകമാണെന്നാണ് പോലീസ് നൽകുന്ന സൂചന.
മാനസ എന്ന സ്ത്രീയുടെ പേരിലാണ് വാടക മുറി എടുത്തിരുന്നത് എന്ന് പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രേം വർധൻ എന്നയാൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. പോലീസിന്റെ വിവരമനുസരിച്ച്, പ്രേമും ദേവിശ്രീയും രാവിലെ 9:30 മുതൽ മുറിയിലുണ്ടായിരുന്നു. രാത്രി 8:30 ഓടെ ഇയാൾ മുറി പുറത്തുനിന്ന് പൂട്ടി രക്ഷപ്പെട്ടു. കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
നിലവിൽ ബംഗളൂരുവിൽ താമസിക്കുന്ന ആന്ധ്രാപ്രദേശ് സ്വദേശിയായ 23 വയസ്സുകാരൻ ജയന്ത് ടി. മദനായകനഹള്ളി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെത്തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. പ്രതിയെക്കുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

