തിരുവനന്തപുരം കാട്ടാക്കടയിൽ അടച്ചിട്ടിരുന്ന വീട്ടിൽ നിന്ന് 60 പവനിലധികം സ്വർണ്ണം കവർന്നു. തൊഴുക്കൽകോണം സ്വദേശി ഷൈൻ കുമാറിന്റെ വീട്ടിലാണ് വൻ മോഷണം നടന്നത്. ക്രിസ്മസ് ദിനമായ ഇന്നലെ വൈകുന്നേരം കുടുംബം പള്ളിയിൽ പോയ സമയത്തായിരുന്നു സംഭവം.
വൈകുന്നേരം 5.30-ഓടെയാണ് കുടുംബം വീട്ടിൽ നിന്ന് പുറത്തുപോയത്. രാത്രി 9.30-ഓടെ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം ശ്രദ്ധയിൽപ്പെടുന്നത്. വീടിന്റെ ഫ്യൂസ് ഊരി വൈദ്യുതി വിച്ഛേദിച്ച നിലയിലായിരുന്നു. പിൻവാതിൽ തകർത്താണ് മോഷ്ടാവ് വീടിനുള്ളിൽ കടന്നതെന്നാണ് പ്രാഥമിക സൂചന. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

