ഇന്ത്യൻ യുവതി കാനഡയിലെ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ; പങ്കാളിക്കായി പോലീസ് തിരച്ചിൽ

കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ യുവതിയെ സ്വന്തം താമസസ്ഥലത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ടൊറന്റോയിൽ സ്ഥിരതാമസമാക്കിയ മുപ്പതുകാരി ഹിമാൻഷി ഖുറാനയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഹിമാൻഷിയുടെ പങ്കാളിയെന്ന് സംശയിക്കുന്ന അബ്ദുൾ ഗഫൂറിനായി (32) ടൊറന്റോ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് തിരച്ചിൽ ആരംഭിച്ചു.

ഡിസംബർ 19-ാം തീയതി രാത്രിയാണ് ഹിമാൻഷിയെ കാണാനില്ലെന്ന വിവരം പോലീസിന് ലഭിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പിറ്റേന്ന് രാവിലെ ആറരയോടെ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹിമാൻഷിയുടെ മരണം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഹിമാൻഷിയും അബ്ദുൾ ഗഫൂറും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും ഇവർക്കിടയിലുണ്ടായ തർക്കങ്ങളാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പരിശോധിച്ചു വരികയാണെന്നും പത്രക്കുറിപ്പിൽ വ്യക്തമാക്കി.

പ്രതിക്കായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. അബ്ദുൾ ഗഫൂറിന്റെ ചിത്രം പോലീസ് പരസ്യപ്പെടുത്തിയിട്ടുണ്ട്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ തന്നെ പോലീസിനെ അറിയിക്കണമെന്ന് ടൊറന്റോ പോലീസ് വക്താവ് അഭ്യർത്ഥിച്ചു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply