ഡൽഹി വിമാനത്താവളത്തിൽ യാത്രക്കാരനെ മർദിച്ച സംഭവത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റ് വീരേന്ദർ സെജ്വാളിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
ഡിസംബർ 19-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിൽ വെച്ച് യാത്രക്കാരനായ അങ്കിത് ധെവാനെ മർദിച്ചു എന്നതാണ് പൈലറ്റിനെതിരെയുള്ള പരാതി. ജീവനക്കാരുടെ പ്രവേശന കവാടത്തിന് സമീപമാണ് ഇരുവരും തമ്മിൽ സംഘർഷമുണ്ടായതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്ന് സർക്കാർ പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

