ഹൈദരാബാദിൽ അഞ്ച് ലക്ഷം രൂപയുടെ കൊക്കെയ്ൻ വാട്സാപ്പിലൂടെ ഓർഡർ ചെയ്തത് വാങ്ങിയ യുവ വനിതാ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. നമത ചിഗുരുപതി (34) അറസ്റ്റിലായത്. മുംബൈയിൽ ലഹരിമരുന്ന് ഇടനിലക്കാരനായ വാൻഷ് ധാക്കറാണ് യുവതിക്ക് കൈമാറാനായി കൊക്കെയ്ൻ കൊടുത്തുവിട്ടത്. കൊക്കെയ്ൻ വാങ്ങുന്നതിനിടെ യുവതിയെ പൊലീസ് പിടികൂടുകയായിരുന്നു. ലഹരിമരുന്ന് എത്തിച്ച് നൽകിയ ധാക്കറിന്റെ സഹായി ബാലകൃഷ്ണനയെയും പൊലീസ് പിടികൂടിയിട്ടുണ്ട്.മുംബൈയിലാണ് നമ്രത ജോലി ചെയ്തിരുന്നത്.
നമതയിൽനിന്ന് 53 ഗ്രാം കൊക്കെയ്‌നും രണ്ട് മൊബൈൽ ഫോണുകളും പതിനായിരം രൂപയും പൊലീസ് പിടിച്ചെടുത്തു.ഓൺലൈനായി തുക കൈമാറിയതിന്റെ രേഖകളും പൊലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ നമ്രതയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ചോദ്യം ചെയ്യലിൽ, ലഹരിമരുന്നിനായി ഏകദേശം 70 ലക്ഷം രൂപ ചെലവഴിച്ചതായും നമത മൊഴി നൽകി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

