11 കാരി പീഡനത്തിനിരയായി; പ്രതി അമ്മയും, അമ്മയുടെ സുഹൃത്തും

തിരുവനന്തപുരത്ത് പതിനൊന്നുകാരിയെ അമ്മയുടെ സുഹൃത്ത് പീഡിപ്പിച്ചെന്ന് മൊഴി. പീഡനം അമ്മ അറിഞ്ഞതായും കുട്ടി മൊഴി നൽകി. രക്ഷിതാക്കളുടെ വിവാഹമോചന കൗൺസിലിങ്ങിനിടെയാണ് കുട്ടി മൊഴി നൽകിയത്. സംഭവത്തിൽ കോടതി നിർദേശപ്രകാരം വഞ്ചിയൂർ പൊലീസ് കേസെടുത്തു.

പോത്തൻകോട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം . കുടുംബ കോടതിയിൽ രക്ഷിതാക്കളുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട കൗൺസിലിങ്ങിനിടെയാണ് കുട്ടി പീഡന വിവരം പറഞ്ഞത്. പീഡന വിവരം അമ്മയോട് പറഞ്ഞിരുന്നുവെന്നും എന്നാൽ അമ്മ പുറത്തു പറയുന്നത് വിലക്കി എന്നുമാണ് കുട്ടിയുടെ മൊഴി . ഇയാളെ അമ്മ വീട്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നുവെന്നും മൊഴിയിലുണ്ട്. പിതാവ് വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് പീഡനം നടന്നത്. കേസ് പോത്തൻകോട് പൊലീസിന് കൈമാറും. കേസിൽ അമ്മയുടെ സുഹൃത്ത് ഒന്നാംപ്രതിയും അമ്മ രണ്ടാം പ്രതിയുമാണ്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply