കണ്ണിന് ചികിത്സ തേടിയെത്തിയ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 52കാരൻ പിടിയിലായി. തിരുവനന്തപുരം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലാണ് സംഭവം. കണ്ണിന് മരുന്നൊഴിച്ച ശേഷം ആശുപത്രിയിൽ ഇരുന്ന കുട്ടിയെ കടന്നുപിടിക്കാൻ ശ്രമിക്കുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു സംഭവം.
കുട്ടി ബഹളം വെച്ചതോ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് നാട്ടുകാർ ഇയാളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ഉദിയൻകുളങ്ങര സ്വദേശിയായ സതീഷിനെയാണ് നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

