തമരശ്ശേരി സ്വദേശിയും പത്താംക്ലാസ് വിദ്യാർത്ഥിയുമായ മുഹമ്മദ് ഷഹബാസിന്റെ വധക്കേസിൽ പ്രതികളുടെ ജാമ്യഹർജിയിൽ ഇന്ന് ഹൈക്കോടതി വിധി പറയും.
വിദ്യാർത്ഥികളായ ആറു പേരാണ് പ്രതികൾ. ഇവർക്ക് ജാമ്യം നൽകരുതെന്ന് ഷഹബാസിന്റെ പിതാവ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. കേസ് വളരെ ഗൗരവമുള്ളതാണെന്ന് കോടതി നേരത്തെ അഭിപ്രായപ്പെട്ടു.
അതേസമയം, പ്രതികളുടെ പത്താംക്ലാസ് പരീക്ഷാഫലം ലഭിക്കാനും, തുടർപഠനം നടത്താനും കോടതി അവസരം നൽകുകയായിരുന്നു.
ഫെബ്രുവരി 28നാണ് ട്യൂഷൻ സെന്ററിലെ കലാപരിപാടിയെ ചൊല്ലിയുണ്ടായ സംഘർഷത്തെ തുടർന്ന് ഷഹബാസിനെ സഹവിദ്യാർഥികൾ ക്രൂരമായി മർദിച്ച് കൊലപെടുത്തിയത്. ജാമ്യ ഹർജിയിൽ ജസ്റ്റിസ് കുര്യന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഇന്ന് വിധി പറയുന്നത്.