വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു പലരിൽ നിന്നായി പണം തട്ടിയ കേസിലെ പ്രതി കോഴിക്കോട് പിടിയിൽ. പാലക്കാട് കോരൻചിറ സ്വദേശി മാരുകല്ലിൽ അർച്ചന തങ്കച്ചനെയാണ് പന്നിയങ്കര പൊലീസ് പിടികൂടിയത്.’ബില്യൺ എർത്ത് മൈഗ്രേഷൻ’ സ്ഥാപനത്തിന്റെ ഉടമയും മാനേജരുമാണ് പ്രതി. കല്ലായി സ്വദേശിയായ യുവാവിൽ നിന്നാണ് വിദേശത്ത് ജോലി നൽകാമെന്നു പറഞ്ഞു പണം തട്ടിയത്.
2023 മാർച്ചിൽ രണ്ടു തവണകളിലായി 3 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചു എന്നാണ് കേസ്.
പ്രതി വയനാട് വെള്ളമുണ്ടയിൽ ഉണ്ടെന്ന വിവരത്തെ തുടർന്ന് പന്നിയങ്കര പൊലീസ് ഇൻസ്‌പെക്ടർ എം.സതീഷ് കുമാർ, എസ്ഐ സുജിത്ത് എന്നിവർ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പ്രതി പലരിൽ നിന്നും പണം വാങ്ങിയിട്ടുണ്ടെന്നും, എറണാകുളത്തും വയനാട്ടിലും കേസുകൾ നിലവിലുണ്ടെന്നും പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു .
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

