ബംഗളൂരു നഗരത്തിലെ ലുലു മാളിൽ നടന്ന പീഡനത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ പ്രതികരണങ്ങൾക്കു വഴിവച്ചു. മാളിലെ ഫൺ സോണിൽ നിൽക്കുന്ന പെൺകുട്ടിയുടെ അരക്കെട്ടിൽ മധ്യവയസ്കൻ ബലമായി അമർത്തിപ്പിടിക്കുന്നതും പിന്നിൽനിന്നു ചേർന്നുനിൽക്കുന്നതും വീഡിയോയിൽ കാണാം.
പരസ്യമായ ലൈംഗികാസ്വാദനത്തിനു ശേഷം അയാൾ അപ്പോൾത്തന്നെ അവിടെനിന്നു സ്ഥലംവിട്ടു. ഞായറാഴ്ചയാണ് സംഭവം നടന്നത്. എന്തു ചെയ്യണമെന്നറിയാതെ പകച്ചുനിന്നു പെൺകുട്ടി. സംഭവസ്ഥലത്തുവച്ച് ആരും പ്രതികരിക്കുകയുണ്ടായില്ല. സമീപത്തുണ്ടായിരുന്നവർ സംഭവം കണ്ടിരുന്നതായും പറയുന്നു. സംഭവത്തിന്‍റെ വീഡിയോ വിവിധ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ സിറ്റി പോലീസ് ഇക്കാര്യത്തിൽ അന്വേഷണം ആരംഭിച്ചു.
വീഡിയോയിൽ കണ്ടയാൾ രാജാജിനഗറിലെ മാളിൽ വച്ച് കുറഞ്ഞത് നാലു സ്ത്രീകളെയെങ്കിലും ശല്യം ചെയ്തതായി കണ്ടെത്തി. മഗഡി റോഡ് പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരേ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയെ തിരച്ചറിഞ്ഞ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

