യുവതിയെ വിളിച്ച് വരുത്തി ബലാത്സംഹം ചെയ്തു; കൊല്ലത്ത് യുവാവ് പിടിയിൽ

പരിചയക്കാരിയായ യുവതിയെ ലോഡ്ജിലേക്ക് വിളിച്ച് വരുത്തി ബലാത്സംഗം ചെയ്ത സംഭവത്തിൽ യുവാവിനെ പൊലീസ് പിടികൂടി. കൊല്ലം കരുനാഗപ്പള്ളി തൊടിയൂര്‍ സ്വദേശി ശ്യാം സുന്ദറാണ് ഈസ്റ്റ് പൊലീസിന്‍റെ പിടിയിലായത്. പീഡനത്തിന് ഇരയായ യുവതിയുമായി പ്രതിക്ക് നേരെത്ത് പരിചയമുണ്ടായിരുന്നു. ഈ അടുപ്പം മുതലെടുത്താണ് ശ്യാം യുവതിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

നേരത്തെ പരിചയമുണ്ടായിരുന്ന യുവതിയെ ശ്യാം സുന്ദർ ആശ്രാമം ഭാഗത്തെ ലോഡ്ജ് മുറിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇവിടെ വെച്ച് ഇയാള്‍ യുവതിയെ ബലാത്സംഗം ചെയ്യുകയും നഗ്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. പിന്നീട് മുണ്ട് വായിൽ തിരുകിയ ശേഷം ക്രൂരമായി മർദിച്ചെന്നും യുവതി നൽകിയ പരാതിയിലുണ്ട്. വിവരം പുറത്ത് പറഞ്ഞാൽ നഗ്നദൃശ്യങ്ങൾ പുറത്ത് വിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. 


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply