ഇടുക്കിയിൽ മാതാപിതാക്കളെ വെട്ടിക്കൊന്ന മകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മൂലമറ്റം ചേറാടി കീരിയാനിക്കൽ അജേഷിനെയാണ് ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് സമീപത്തെ നച്ചാർ പുഴയിലെ കുറുങ്കയം ഭാഗത്ത് മരത്തിലാണ് മൃതദേഹം കണ്ടത്. ഇന്നലെയാണ് അജേഷിന്റെ മാതാപിതാക്കളെ വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കൊലപ്പെടുത്തിയത് അജീഷ് ആണെന്ന് മനസ്സിലായതിനെ തുടർന്ന് പോലീസ് ഇന്നലെ തന്നെ തിരച്ചിൽ തുടങ്ങിയിരുന്നു. എന്നാൽ ഇയാളെ കണ്ടെത്താനായിരുന്നില്ല. തുടർന്ന് ഇന്ന് നടത്തിയ അന്വേഷണത്തിലാണ് അജേഷിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

