മണിപ്പൂരിൽ മെയ്‌തെയ് സംഘടന നേതാവ് അറസ്റ്റിൽ; മണിപ്പൂരിൽ വീണ്ടും സംഘർഷം

മണിപ്പൂർ സംഘർഷവുമായി ബന്ധപ്പെട്ട് തീവ്ര മെയ്‌തെയ് സംഘടനയായ ആരാംബായ് തെങ്കോൽ നേതാവ് കനൻ സിങ് നെ സിബിഐ അറസ്റ്റ് ചെയ്തു . അറസ്റ്റിന് പിന്നാലെ മണിപ്പൂരിൽ വീണ്ടും ഒരിടവേളക്കുശേഷം സംഘർഷമുണ്ടായി.

അഞ്ചു ജില്ലകളിലാണ് സംഘർഷമുണ്ടായത്. മണിപ്പൂരിലെ സംഘർഷവുമായി ബന്ധപ്പെട്ട് ക്രിമിനൽ കേസുകളിൽ പ്രതിയായ കനൻ സിങിനെ അറസ്റ്റ് ചെയ്തതായി സിബിഐ സ്ഥിരീകരിച്ചു. ഇംഫാൽ വിമാനത്താവളത്തിൽ വെച്ചാണ് കനൻ സിങിനെ സിബിഐ പിടികൂടിയത്. 2023ലെ മണിപ്പൂർ സംഘർഷവുമായി ബന്ധപ്പെട്ട കേസിലാണ് സിബിഐ ഇയാളെ അറസ്റ്റ് ചെയ്തത്. സുപ്രീം കോടതി നിർദേശ പ്രകാരം മണിപ്പൂർ സംഘർഷം സിബിഐ ആണ് അന്വേഷിക്കുന്നത്.
മണിപ്പൂരിലെ സാഹചര്യം കണക്കിലെടുത്ത് മണിപ്പൂർ സംഘർഷവുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണ മണിപ്പൂരിൽ നിന്ന് ഗുവാഹത്തിയിലേക്ക് മാറ്റിയിരുന്നു. അറസ്റ്റിലായ കനൻ സിങിനെ ഗുവാഹത്തിയിലെത്തിച്ചു. കോടതിയിൽ ഹാജരാക്കുമെന്നും സിബിഐ അറിയിച്ചു.

അതേസമയം, മണിപ്പൂരിൽ വീണ്ടും സംഘർഷം ഉണ്ടായ പശ്ചാത്തലത്തിൽ മണിപ്പൂരിലെ 25 എംഎൽഎമാരും ഒരു എംപിയും മണിപ്പൂർ ഗവർണർ അജയ് ഭല്ലയുമായി കൂടിക്കാഴ്ച നടത്തി.

Leave a Reply