മധുവിധുയാത്രയ്ക്കിടെ വാടക കൊലയാളികളെ ഉപയോഗിച്ച് ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ സോനം മുഖ്യപ്രതി.കൊലയാളികൾക്ക് സോനം 20 ലക്ഷംരൂപ നൽകിയതായി പോലീസ് പറഞ്ഞു. കൊലപാതകം നടക്കുമ്പോൾ ഭർത്താവിന്റെ പേഴ്‌സിൽനിന്നാണ് ആദ്യ ഗഡുവായ 15,000 രൂപ സോനം കൊലയാളികൾക്ക് കൈമാറിയത് എന്നും പോലീസ് കണ്ടത്തെി.
കേസിൽ നേരത്തെ സോനത്തിന്റെ കാമുകനെന്ന് പറയപ്പെടുന്ന രാജ് കുശ്വാഹയേയും മൂന്ന് വാടക കൊലയാളികളേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ചൊവ്വാഴ്ചയാണ് സോനം യുപി പോലീസിൽ കീഴടങ്ങിയത്.
എന്നാൽ ഈ കൊലപാതകത്തിൽ തനിക്ക് പങ്കില്ലെന്നാണ് രാജ് കുശ്വാഹന്റെ മൊഴി.
സോനത്തെ താൻ ഒരുതരത്തിലും പിന്തുണച്ചിലെന്നും രാജ് മൊഴി നൽകി. സോനം അവരെ നിർബന്ധിക്കുകയും പണം വാഗ്ദാനം ചെയ്യുകയായിരുന്നു എന്ന് രാജ് കുശ്വാഹ പറഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. എന്നാൽ രാജ് കുശ്വാഹയുടെ മൊഴി പൂർണ്ണമായും പോലീസ് വിശ്വാസത്തിലെടുത്തില്ല. മൊഴിയുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം വേണമെന്നും പോലീസ് പറഞ്ഞു
മോഷ്ടാക്കൾ ആക്രമിച്ച് ഭർത്താവിനെ കൊലപ്പെടുത്തിയെന്നാണ് സോനം ആദ്യം പോലീസിനെ അറിയിച്ചിരുന്നത്. പിന്നീടുനടന്ന അന്വേഷണത്തിലാണ് ഭാര്യ വാടകക്കൊലയാളികളുടെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് കണ്ടെത്തിയത്. സോനം ഭർത്താവിന്റെ ലൈവ് ലൊക്കേഷൻ കൊലയാളികൾക്ക് അയച്ചു നൽകിയതിന്റെ തെളിവ് പോലീസിന് ലഭിച്ചു.കൊലപാതകത്തിന് മുമ്പ് അവശത അഭിനയിച്ച് ശേഷം കൊല്ലാനുള്ള അവസരവും ഒരുക്കി കൊടുത്തു.