ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

കണ്ണൂരിൽ ഭാര്യയെ പെട്രോളൊഴിച്ച് കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. മാവിലായി സ്വദേശി സുനിൽ കുമാറാണ് അറസ്റ്റിലായത്.കണ്ണൂർ എളയാവൂരൽ ഇന്നലെ വൈകിട്ടാണ് സംഭവം. ഓട്ടോറിക്ഷയിലെത്തിയ സുനിൽ ഭാര്യയെ ഓട്ടോറിക്ഷ കൊണ്ട് ഇടിച്ചുവീഴ്ത്തിയശേഷം പെട്രോളൊഴിച്ച് തീ കൊളുത്താൻ ശ്രമിക്കുകയായിരുന്നു.

എന്നാൽ ഗ്യാസ് ലൈറ്റർ കത്താത്തതിനാൽ പ്രിയ രക്ഷപ്പെടുകയായിരുന്നു. ലൈറ്റർ തട്ടിമാറ്റിയശേഷം പ്രിയ ഓടി സമീപത്തെ വീട്ടിൽ അഭയം തേടി. കുടുബം പ്രശ്നങ്ങളെ തുടർന്ന് സുനിലും ഭാര്യ പ്രിയയും ഏറെക്കാലമായി അകന്നാണ് കഴിയുന്നത്. പ്രിയയുടെ വീട്ടിലേക്ക് പോകുന്ന വഴിയിൽ വെച്ചാണ് സംഭവം. ജോലി കഴിഞ്ഞ വീട്ടിലേക്ക് വരുകയായിരുന്നു പ്രിയ.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply